തിരുവനന്തപുരം: കുറ്റകരമായ അനാസ്ഥകൊണ്ടാണ് പ്രളയം ഉണ്ടായതെന്ന് കെ.പി.സി.സി വൈസ് പ്രസിഡന്‍റ് വി.ഡി സതീശൻ എം.എൽ.എ.
മൂന്ന് മന്ത്രിമാർ കുറ്റകരമായ അനാസ്ഥയാണ് കാട്ടിയത്. കെ.എസ്.ഇ.ബി മുഖ്യമന്ത്രിക്ക് നൽകിയ കണക്കുകൾ അബദ്ധ പഞ്ചാംഗമാണ്. ദുരന്തനിവാരണ അതോറിറ്റിയും മന്ത്രി ഇ ചന്ദ്രശേഖരനും മഹാദുരന്തമാണെന്നും അദ്ദേഹം ആരോപിച്ചു.
നാശനഷ്ടം സംബന്ധിച്ച കൃത്യമായ കണക്ക് സർക്കാർ ഇതുവരെ എടുത്തിട്ടില്ല. ഭക്ഷണക്കിറ്റ്, 10000 രൂപ വിതരണം എന്നീ കാര്യങ്ങൾ മാത്രമാണ് സർക്കാർ ചെയ്തത്. വിവരങ്ങൾ ശേഖരിക്കുന്നതിൽ സർക്കാർ പൂർണ്ണ പരാജയമാണ്. മുഖ്യമന്ത്രി പോയതോടെ പ്രധാനപ്പെട്ട തീരുമാനങ്ങളെടുക്കാൻ കഴിയുന്നില്ല. പ്രളയ ദുരിതാശ്വസ പ്രവർത്തനങ്ങളിൽ രാഷ്ട്രീയം കലർത്തുന്നത് ശരിയല്ല. സി.പി.എം സർവേ നടത്തുന്നത് ദുരിതാശ്വാസ പ്രവർത്തനങ്ങൾ ദുർബലമാകുമെന്നും സതീശൻ മാധ്യമങ്ങളോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.