Posted On
date_range Updated On
date_range സതീശന്‍റെ സ്ഥാനലബ്ദി തലമുറമാറ്റമെന്ന് കെ. മുരളീധരൻ
തിരുവനന്തപുരം: പ്രതിപക്ഷ നേതാവായി വി.ഡി. സതീശനെ തെരഞ്ഞെടുത്ത തീരുമാനം തലമുറമാറ്റമാണെന്ന് കോൺഗ്രസ് നേതാവ് കെ. മുരളീധരൻ. അവസരോചിതമായ തീരുമാനമാണ് കോൺഗ്രസ് ഹൈക്കമാൻഡ് എടുത്തിട്ടുള്ളത്. ഗ്രൂപ്പ് സമ്മർദ്ദങ്ങൾക്ക് അതീതമായിട്ടാണ് എം.എൽ.എമാർ അഭിപ്രായം പറഞ്ഞതെന്നും മുരളീധരൻ ചൂണ്ടിക്കാട്ടി.
പുതിയ ആളുകൾ കടന്നുവരണം. പ്രതിപക്ഷ നേതാവിനെ കൃത്യ സമയത്താണ് പ്രഖ്യാപിച്ചിട്ടുള്ളത്. പ്രതിപക്ഷ നേതാവിന് സർക്കാർ രൂപീകരിക്കേണ്ട കാര്യമില്ലല്ലോ എന്നും മുരളീധരൻ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.