തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ നബി ദിനാശംസ നേർന്നു. മാനവിക മഹിമയാണ് നബി ദിനത്തിന്‍റെ പ്രധാന സന്ദേശം. സഹജീവികളോട് അനുകമ്പയും സ്‌നേഹവും കരുണയും ഇല്ലെങ്കില്‍ മതജീവിതം പൂര്‍ണമാകില്ലെന്ന നബി വചനം കേരളത്തിലെ ഈ ദുരന്തകാലത്ത് ജാതി മതഭേദമന്യേ പ്രസക്തമാണ്.
പ്രതിസന്ധികളെ നേരിടാനുള്ള ക്ഷമയും സഹനവും വേണമെന്നാണ് നബി വിശ്വാസ സമൂഹത്തെ പഠിപ്പിച്ചത്. പ്രവാചക പ്രബോധനങ്ങളായ കരുണയും സഹനവും സഹവര്‍ത്തിത്വവും ഈ നബിദിനത്തില്‍ സമൂഹത്തിനു വെളിച്ചമാകട്ടെ എന്നും ആശംസ സന്ദേശത്തിൽ പ്രതിപക്ഷ നേതാവ് പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.