ബാ​ലു​ശ്ശേ​രി ആ​ൾ​ക്കൂ​ട്ട മ​ർ​ദനത്തിൽ ദുരൂഹതയുണ്ടെന്ന് വി.ഡി സതീശൻ

പയ്യന്നൂര്‍: ബാ​ലു​ശ്ശേ​രി ആ​ൾ​ക്കൂ​ട്ട മ​ർ​ദനത്തിൽ ദുരൂഹതയുണ്ടെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. ആള്‍ക്കൂട്ട ആക്രമണത്തിന് പിന്നില്‍ എസ്.ഡി.പി.ഐ ആണെന്നാണ് ആദ്യം പറഞ്ഞത്. പിന്നീട് ലീഗുകാരാണെന്ന് പറഞ്ഞു. ആക്രമിക്കപ്പെട്ടയാള്‍ക്കെതിരെ പരാതി നല്‍കിയത് ഡി.വൈ.എഫ്.ഐക്കാരനാണെന്ന് ഇപ്പോള്‍ പറയുന്നു. സംഭവത്തെ കുറിച്ച് പൊലീസ് അന്വേഷിക്കട്ടെ എന്നും വി.ഡി സതീശൻ മാധ്യമങ്ങളോട് പറഞ്ഞു.

എ​സ്.​ഡി.​പി.​ഐ ഫ്ല​ക്സ് ബോ​ർ​ഡ് ന​ശി​പ്പി​ച്ച​തി​ന്റെ പേ​രി​ൽ ആ​ൾ​ക്കൂ​ട്ടം മ​ർ​ദിച്ച ജി​ഷ്ണു​വി​നെതിരെ പരാതി നൽകിയവരിൽ ഡി.​വൈ.​എ​ഫ്.​ഐ പ്രവർത്തകനും ഉൾപ്പെടുന്നതായാണ് പുറത്തുവരുന്ന വിവരം. ഡി.​വൈ.​എ​ഫ്.​ഐ പ്രവർത്തകനായ നജാഫ് ഹാരിസ് ആണ് പരാതി നൽകിയതെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. പൊലീസ് കസ്റ്റഡിയിലുള്ള നജാഫിന്‍റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ജിഷ്ണുവിനെതിരെ ബാ​ലു​ശ്ശേ​രി പൊലീസ് കേസെടുത്തത്.

അതേസമയം, നജാഫ് ഡി.​വൈ.​എ​ഫ്.​ഐയുടെ സജീവ പ്രവർത്തകനല്ലെന്ന് സംസ്ഥാന പ്രസിഡന്‍റ് വസീഫ് മാധ്യമങ്ങളോട് പറഞ്ഞു. മൊഴി കൊടുത്ത സാഹചര്യം പരിശോധിക്കും. ആൾക്കൂട്ട ആക്രമണമല്ലെന്നും ബോധപൂർവം ആളുകളെ വിളിച്ചു കൂട്ടിയുള്ള കലാപമാണ് നടന്നതെന്നും വസീഫ് ആരോപിച്ചു.

തൃ​ക്കു​റ്റി​ശ്ശേ​രി വാ​ഴ​യി​ന്റെ വ​ള​പ്പി​ൽ ജി​ഷ്ണു​വി​നെ ആ​ൾ​ക്കൂ​ട്ടം മ​ർ​ദി​ച്ച​ കേസിൽ അഞ്ചു പേർ പൊലീസ് കസ്റ്റഡിയിലാണ്. തിരുവോട് സ്വദേശികളായ മുഹമ്മദ് ഇജാസ്, മുഹമ്മദ് സാലി, നജാഫ്, റിയാസ്, ഹാരിസ് എന്നിവരാണ് കസ്റ്റഡിയിലുള്ളത്. 29 പേർക്കെതിരെ പൊ​ലീ​സ് ജാമ്യമില്ലാ കേ​സെ​ടു​ത്തിട്ടുണ്ട്. 

Tags:    
News Summary - vd satheesan says there is suspicion in the balussery mob violence

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.