ഉമ്മൻചാണ്ടിക്ക് ഒരു നീതിയും പിണറായിക്ക് മറ്റൊന്നും പറ്റില്ലെന്ന് വി.ഡി. സതീശൻ

തിരുവനന്തപുരം: ഉമ്മൻചാണ്ടിക്ക് ഒരു നീതിയും പിണറായി വിജയന് മറ്റൊരു നീതിയും പറ്റില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ഉമ്മൻചാണ്ടിക്കെതിരായ ഒരു കേസിൽ ആരോപണവിധേയയായ സ്ത്രീയിൽ നിന്ന് പരാതി എഴുതി വാങ്ങി സി.ബി.ഐ അന്വേഷണത്തിന് ഉത്തരവിട്ട മുഖ്യമന്ത്രിയാണ് പിണറായി വിജയൻ. ഇരട്ട നീതി പറ്റുമോ എന്നാണ് പ്രതിപക്ഷത്തിന് ചോദിക്കാനുള്ളതെന്നും സതീശൻ ചൂണ്ടിക്കാട്ടി.

ഗൗരവതരമായ വിഷയത്തിൽ നിയമനടപടികളും സമരപരിപാടികളും അടക്കമുള്ളവയെ കുറിച്ച് പ്രതിപക്ഷം ആലോചിക്കുമെന്നും വി.ഡി സതീശൻ മാധ്യമങ്ങളോട് പറഞ്ഞു. 

യു.​​എ.​​ഇ കോ​​ൺ​​സു​​ലേ​​റ്റി​​​ന്‍റെ ന​​യ​​ത​​ന്ത്ര ചാ​​ന​​ൽ വ​​ഴി സ്വ​​ർ​​ണം ക​​ട​​ത്തി​​യ കേ​​സി​​ൽ മു​​ഖ്യ​​മ​​ന്ത്രി പി​​ണ​​റാ​​യി വി​​ജ​​യ​​നും കു​​ടും​​ബ​​ത്തി​​നു​​മെ​​തി​​രെ‍യാണ് ​മു​​ഖ്യ​​പ്ര​​തി സ്വ​​പ്​​​ന സു​​രേ​​ഷ്​ പുതിയ വെളിപ്പെടുത്തൽ നടത്തിയത്. മു​​ൻ പ്രി​​ൻ​​സി​​പ്പ​​ൽ സെ​​ക്ര​​ട്ട​​റി എം. ​​ശി​​വ​​ശ​​ങ്ക​​റു​​ടെ നി​​ർ​​ദേ​​ശ ​​പ്ര​​കാ​​രം മു​​ഖ്യ​​മ​​ന്ത്രി​​ക്കാ​​യി ദു​​ബൈ​​യി​​ലേ​​ക്ക്​ ഒ​​രു ബാ​​ഗ്​ നി​​റ​​യെ ക​​റ​​ൻ​​സി ക​​ട​​ത്തി​​യെ​​ന്നും കോ​​ൺ​​സു​​ലേ​​റ്റ് ജ​​ന​​റ​​ലു​​ടെ ഓ​​ഫി​​സി​​ൽ ​​നി​​ന്ന്​ ക്ലി​​ഫ് ഹൗ​​സി​​ലേ​​ക്ക് ഇ​​ട​​ക്കി​​ടെ കൊ​​ടു​​ത്തു​​വി​​ട്ട ബി​​രി​​യാ​​ണി പാ​​ത്ര​​ങ്ങ​​ളി​​ൽ, ലോ​​ഹ​​ങ്ങ​​ളും ഉ​​ണ്ടാ​​യി​​രു​​ന്നു​​വെ​​ന്നും സ്വ​​പ്​​​ന മൊഴി ന​​ൽ​​കി​​യ​​ത്.

മു​​ഖ്യ​​മ​​ന്ത്രി പി​​ണ​​റാ​​യി വി​​ജ​​യ​​ൻ, ഭാ​​ര്യ ക​​മ​​ല, മ​​ക​​ൾ വീ​​ണ, മു​​ൻ മ​​ന്ത്രി കെ.​​ടി. ജ​​ലീ​​ൽ, മു​​ഖ്യ​​മ​​ന്ത്രി​​യു​​ടെ പ്രി​​ൻ​​സി​​പ്പ​​ൽ സെ​​ക്ര​​ട്ട​​റി​​യാ​​യി​​രു​​ന്ന ന​​ളി​​നി നെ​​റ്റോ, അ​​ഡീ​​ഷ​​ന​​ൽ പ്രൈ​​വ​​റ്റ് സെ​​ക്ര​​ട്ട​​റി​​യാ​​യി​​രു​​ന്ന സി.​​എം. ര​​വീ​​ന്ദ്ര​​ൻ എ​​ന്നി​​വ​​ർ​​ക്ക്​ കു​​റ്റ​​കൃ​​ത്യ​​ത്തി​​ലു​​ള്ള പ​​ങ്ക് സം​​ബ​​ന്ധി​​ച്ചും സ്വ​​പ്ന വെളിപ്പെടുത്തിയിട്ടുണ്ട്. കൂ​​ടു​​ത​​ൽ വി​​വ​​ര​​ങ്ങ​​ൾ ഇ​​നി​​യും പു​​റ​​ത്തു​​ വ​​രാ​​നു​​ണ്ടെ​​ന്നും സ്വപ്ന മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

Tags:    
News Summary - VD Satheesan says Oommen Chandy can not get any justice and Pinarayi can get nothing else.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.