തിരുവനന്തപുരം: മസാല ബോണ്ടിൽ എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് (ഇ.ഡി) നോട്ടീസ് അയച്ചത് തദ്ദേശ തെരഞ്ഞെടുപ്പ് സമയത്ത് മുഖ്യമന്ത്രിയെയും സി.പി.എമ്മിനെയും വെറുതെ ഒന്ന് പേടിപ്പിക്കാനെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ഇ.ഡി. ഒന്നും ചെയ്യാൻ പോകുന്നില്ലെന്നും സതീശൻ പറഞ്ഞു.
ഇന്ത്യയിലെ രാഷ്ട്രീയ എതിരാളികളെ വേട്ടയാടുമ്പോൾ ഇവിടെ ഇടക്കൊരു നോട്ടീസ് അയച്ച് ഭയപ്പെടുത്തുകയാണ്. മുമ്പും സമാനരീതിയിൽ നോട്ടീസ് അയച്ചിട്ട് ഒന്നും സംഭവിച്ചില്ല. മുഖ്യമന്ത്രിയുടെ വീട്ടിലേക്ക് അയച്ച നോട്ടീസിനെ കുറിച്ചും യാതൊരു വിവരവുമില്ല. തെരഞ്ഞെടുപ്പ് അടുക്കുമ്പോൾ അയക്കുന്ന നോട്ടീസിൽ സി.പി.എം ഭയപ്പെടാറുണ്ട്.
തൃശ്ശൂർ ലോക്സഭ തെരഞ്ഞെടുപ്പിൽ കരുവന്നൂർ ബാങ്കിന്‍റെ കാര്യങ്ങൾ പറഞ്ഞ്, സി.പി.എമ്മിനെ വിധേയരാക്കി ബി.ജെ.പിക്ക് ജയിക്കാനുള്ള സാഹചര്യമുണ്ടാക്കി. കേരളത്തിൽ ബി.ജെ.പിയെ സഹായിക്കാൻ വേണ്ടി സി.പി.എം നേതൃത്വത്തെ പോടിപ്പിക്കുക മാത്രമാണിത്. അതാത് കാലത്ത് കേന്ദ്ര ഏജൻസികൾ അന്വേഷിച്ച എല്ലാ കേസുകളും സെറ്റിൽ ചെയ്തിട്ടുണ്ട്.
മസാല ബോണ്ടിൽ അഴിമതിയും നടപടിക്രമങ്ങളിലെ പാളിച്ചയും ഭരണഘടനാപരമായ ലംഘനങ്ങളും ഉണ്ട്. പ്രതിപക്ഷം ആരോപണം ഉന്നയിച്ചിട്ട് ഇതുവരെ നടപടി സ്വീകരിച്ചിട്ടില്ലെന്നും വി.ഡി. സതീശൻ മാധ്യമങ്ങളോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.