ഇന്ധനവില വർധിപ്പിച്ച് കേന്ദ്രം ജനങ്ങളെ പീഡിപ്പിക്കുന്നു; സംസ്ഥാനം നികുതി ഇളവ് നൽകണം -വി.ഡി. സതീശൻ

തിരുവനന്തപുരം: മഹാമാരിയുടെ കാലത്ത് ഇന്ധനവില വർധിപ്പിച്ച് കേന്ദ്ര സർക്കാർ ജനങ്ങളെ പീഡിപ്പിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. കേന്ദ്ര സർക്കാർ കൊള്ള അവസാനിപ്പിക്കണമെന്നും സതീശൻ ആവശ്യപ്പെട്ടു.

കേന്ദ്ര സർക്കാറിന് സമാനമായി സംസ്ഥാന സർക്കാറിന്‍റെ നികുതിയും വർധിക്കുകയാണെന്ന് സതീശൻ പറഞ്ഞു. സംസ്ഥാന സർക്കാർ ഇന്ധന നികുതിയിൽ ഇളവ് നൽകണമെന്നും സതീശൻ ആവശ്യപ്പെട്ടു. 

ഗാർഹിക പാചക വാതകത്തിന്‍റെ വില 25 രൂപയും വാണിജ്യ ആവശ്യത്തിനുള്ള പാചക വാതകത്തിന്‍റെ വില 80 രൂപയും വർധിപ്പിച്ചു. റെസ്റ്റോറന്‍റുകൾ അടച്ചുപൂട്ടുന്ന കാലത്ത് വാണിജ്യ പാചക വാതകത്തിന്‍റെ വില കൂട്ടുന്നത്. ഇതെന്തൊരു സർക്കാരാണെന്നും വി.ഡി. സതീശൻ വിഡിയോ സന്ദേശത്തിൽ ചോദിച്ചു. 

സംസ്ഥാനത്ത് ഇന്ന് പെട്രോൾ വില എല്ലാ ജില്ലകളിലും 100 രൂപ കടന്നിരുന്നു. പെട്രോൾ ലിറ്ററിന് 35 പൈസയാണ് ഇന്ന് എണ്ണ കമ്പനികൾ വർധിപ്പിച്ചത്. കോഴിക്കോട്ട് 100 രൂപ 33 പൈസയും കൊച്ചിയിൽ 100 രൂപ എട്ട് പൈസയും തിരുവനന്തപുരത്ത് 101 രൂപ 84 പൈസയുമായി.

Full View


Tags:    
News Summary - VD Satheesan React to Oil Price Hike

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.