Posted On
date_range Updated On
date_range ‘നഷ്ടമായത് ജനപ്രിയ കലാകാരിയെ’; സുബി സുരേഷിന്റെ നിര്യാണത്തിൽ പ്രതിപക്ഷ നേതാവ്
തിരുവനന്തപുരം: നടിയും ടെലിവിഷന്‍ അവതാരകയുമായ സുബി സുരേഷിന്റെ നിര്യാണത്തില്‍ പ്രതിപക്ഷ നേതാവ് വി.ഡി സതീശന് അനുശോചിച്ചു.
സ്ത്രീ സാന്നിധ്യം അധികമില്ലാതിരുന്ന കാലത്ത് കോമഡി പരിപാടികളിലെ ജനപ്രിയ താരമായാണ് സുബി സുരേഷ് കലാരംഗത്ത് സജീവമായത്. സിനിമാല എന്ന ടെലിവിഷന്‍ ഹാസ്യ പരിപാടിയാണ് സുബി എന്ന കലാകാരിയെ മലയാളി പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരിയാക്കിയത്. ഇനിയും ഏറെ ഉയരങ്ങളിലേക്ക് എത്തേണ്ടിയിരുന്ന കലാകാരിയായിരുന്നു.
സുബിയുടെ അപ്രതീക്ഷിത വിയോഗം കലാരംഗത്തിന് നികത്താനാകത്ത നഷ്ടമാണ്. കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും ദുഃഖത്തില്‍ പങ്കുചേരുന്നതായും അനുശോചനത്തിൽ വി.ഡി സതീശൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.