തിരുവനന്തപുരം: ഉത്തർപ്രദേശ്, കേരളം വിവാദത്തിൽ അഭിപ്രായം രേഖപ്പെടുത്തി പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. ഉത്തര്‍പ്രദേശിനോട് കേരളത്തെ പോലെയാകണമെന്നാണ് വി.ഡി സതീശൻ ആവശ്യപ്പെട്ടത്. ഉത്തർപ്രദേശിലെ ജനത ബഹുസ്വരത, ഐക്യം, വികസനം എന്നിവ തെരഞ്ഞെടുക്കണം. കേരളീയരും ബംഗാളികളും കശ്മീരികളും അഭിമാനമുള്ള ഇന്ത്യക്കാരാണെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.
വോട്ടർമാർക്ക് തെറ്റ് പറ്റിയാൽ യു.പി കേരളത്തെ പോലെയാകുമെന്ന യോഗി അവഹേളിച്ചിരുന്നു. യുപി കേരളമായി മാറിയാല്‍ ജനങ്ങളുടെ ജീവിത നിലവാരം ഉയരുമെന്നാണ് ഹിന്ദി ട്വീറ്റിലൂടെ പിണറായി വിജയന്‍ യോഗിക്ക് മറുപടി നല്‍കിയത്. യു.പിയിലെ വിദ്യാർത്ഥികൾക്ക് മികച്ച വിദ്യാഭ്യാസം ലഭിക്കും, ആരോഗ്യ മേഖലയുടെ നിലവാരം ഉയരും. സാമൂഹ്യ ക്ഷേമം ജീവിത നിലവാരം മെച്ചപ്പെടും. അതാണ് യുപിയിലെ ജനങ്ങള്‍ ആഗ്രഹിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഉത്തർപ്രദേശിലെ ആദ്യഘട്ട തെരെഞ്ഞെടുപ്പിനിടെയാണ് യോഗിയുടെ വിവാദ പരാമർശം. കേരളമോ കശ്മീരോ ബംഗാളോ പോലെയാകും ഉത്തർപ്രദേശെന്നായിരുന്നു യോഗിയുടെ പരാമർശം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.