????????? ???????? ????????????? 2020 - 2021 ?????????? ?????????????? ?????? ???? ????????? ???? ????????? ?????????????????

വാഴക്കുളം ബ്ലോക്കിൽ ഭവന പദ്ധതികൾക്ക് മുൻ‌തൂക്കം

ആലുവ: വാഴക്കുളം ബ്ലോക്ക് പഞ്ചായത്തിൻറെ 2020 - 2021 സാമ്പത്തിക വർഷത്തേക്കുള്ള ബജറ്റിൽ ഭവന പദ്ധതികൾക്ക് മുൻ‌തൂക്കം. അ ടച്ചുറപ്പുള്ള വീട് എന്ന എല്ലാവരുടേയും സ്വപ്‌നം യാഥാർഥ്യമാക്കലാണ് ലക്ഷ്യമിടുന്നത്. ഇതുപ്രകാരം ലൈഫ് പദ്ധതിക് കായി ഗ്രാമപഞ്ചായത്തുകൾക്ക് ബ്ലോക്ക് വിഹിതമായി പാർപ്പിട മേഖലയിൽ 1,13,70,200 രൂപയാണ് വകയിരുത്തിയിട്ടുള്ളത്. 21,43,85,015 രൂപ വരവും 21,34,93,515 രൂപ ചെലവും 8,91,500 രൂപ മിച്ചവും പ്രതീക്ഷിക്കുന്ന ബജറ്റാണ് ധനകാര്യ സ്‌ഥിരം സമിതി അധ്യക്ഷൻ കൂടിയായ വൈസ് പ ്രസിഡൻറ് ജോജി ജേക്കബ്ബ് അവതരിപ്പിച്ചത്. ഉത്പാദന മേഖലയിൽ 95,61,840 രൂപ ബജറ്റിൽ നീക്കി വച്ചിട്ടുണ്ട്. കാർഷിക മേഖലയെ പരിപോഷിപ്പിക്കുന്നതിന് സമഗ്ര നെൽകൃഷി വികസനം എന്ന പദ്ധതിയിലൂടെ കർഷകർക്ക് കൂലിച്ചെലവ് ഇനത്തിൽ പദ്ധതി വിഹിതത്തിൽ നിന്ന് 10,00,000 രൂപ വകയിരുത്തുന്നു.

ക്ഷീര കർഷകർക്ക് പാലിന് സബ്സിഡിയായി 10,61,840 രൂപ നീക്കി വച്ചിട്ടുണ്ട്. പുതിയ അംഗൻവാടികൾ നിർമ്മിക്കുന്നതിനും ഹൈടെക് സൗകര്യം ഏർപ്പെടുത്തുന്നതിനും 24,44,140 രൂപയും ശാരീരിക, മാനസിക വെല്ലുവിളികൾ നേരിടുന്ന വിദ്യാർഥികൾക്ക് സ്‌കോളർഷിപ്പിന് 14,00,000 രൂപയും വകയിരുത്തി. പകൽവീടിൻറെ പൂർത്തീകരണത്തിനും ദൈനംദിന പ്രവർത്തനങ്ങൾക്കുമായി 24,44,140 രൂപയും വകയിരുത്തിയിട്ടുണ്ട്. അംഗൻവാടിയുടെ മുകളിൽ വനിത വികസന കേന്ദ്രത്തിൻറെ നിർമ്മാണം, വനിതാ വ്യവസായ കേന്ദ്രങ്ങളിൽ അടിസ്‌ഥാന സൗകര്യമൊരുക്കൽ, വനിതാ സബ് സ​െൻറർ, സ്‌കൂളുകളിൽ പെൺകുട്ടികൾക്ക് വിശ്രമ മുറി, ബ്ലോക്ക് പഞ്ചായത്ത് ഓഫിസിൽ വനിത ജീവനക്കാർക്കായി ടോയ്‌ലെറ്റും അനുബന്ധ സൗകര്യങ്ങളും ഏർപ്പെടുത്തൽ തുടങ്ങിയവക്കായി 48,88,280 രൂപയാണ് കണക്കാക്കുന്നത്.

മലയിടംതുരുത്ത്, വെങ്ങോല സി.എച്ച്.സിക്ക് മരുന്ന്, ലാബ് ഉപകരണങ്ങൾ എന്നിവ വാങ്ങുകയും ഫാർമസിസ്‌റ്റിനെ നിയമിക്കുകയും ചെയ്യും. ബ്ലോക്ക് വികസന വിദ്യാകേന്ദ്രത്തിന് കമ്പ്യൂട്ടറുകളും അനുബന്ധ ഉപകരണങ്ങളും വാങ്ങും. പട്ടികജാതി കുടുംബങ്ങളുടെ ക്ഷേമത്തിനായി കോളനികളുടെ സമഗ്രവികസനം, എസ്.സി വിജ്ഞാനകേന്ദ്രം കെട്ടിട നിർമ്മാണം, ലൈഫ് ഭവന പദ്ധതി എന്നിവക്കായി 1,61,62,000 രൂപയും പട്ടികജാതി കോളനികളിൽ സോളാർ ലൈറ്റ് സ്‌ഥാപിക്കുന്നതിനും ലൈഫ് ഭവന നിർമ്മാണത്തിനും 8,48,000 രൂപയും വകയിരുത്തി. ഐ.എസ്.ഒ സർട്ടിഫിക്കേഷൻറെ തുടർപ്രവർത്തനങ്ങൾക്കായി ബ്ലോക്ക് ഓഫിസിലെ നവീകരണ പ്രവർത്തനങ്ങൾക്കും മറ്റുമായി മെയിൻറനൻസ് ഗ്രാൻറിൽ നിന്ന് 60,68,000 രൂപ നീക്കി വച്ചു.

തൊഴിലുറപ്പ് പദ്ധതിയിൽ ഭരണച്ചെലവുകൾക്കായി 6,50,000 രൂപ വകയിരുത്തുന്നു. ബ്ലോക്ക് പഞ്ചായത്ത് ഓഫിസിലെ ദൈനംദിന പ്രവർത്തനങ്ങൾ, അംഗങ്ങളുടെ ഓണറേറിയം തുടങ്ങിയവക്കായി ജനറൽ പർപ്പസ് ഗ്രാൻഡിൽ ഈ വർഷം ലഭിക്കുന്ന തുകയിൽ നിന്ന് 4,14,05,000 രൂപ ചെലവഴിക്കുമെന്നും പ്രതീക്ഷിക്കുന്നു. പ്രസിഡൻറ് നൂർജഹാൻ സക്കീർ അധ്യക്ഷത വഹിച്ചു. സ്‌ഥിരം സമിതി അധ്യക്ഷരായ റെനീഷ അജാസ്, രാജു മാത്താറ, സ്വപ്ന ഉണ്ണി, സ്വാതി റെജികുമാർ, അംഗങ്ങളായ സി.പി. ഷാദ്, രമേശൻ കാവലൻ, സി.കെ.ജലീൽ, സി.കെ.മുംതാസ്, എം.എ.അബ്ദുൽ ഖാദർ, അസീസ് എടയപ്പുറം, നെഗീന ഹാഷിം, റംല അബ്ദുൽ ഖാദർ, മറിയാമ്മ ജോൺ, ബി.ഡി.ഒ എസ്.പ്രസാദ് എന്നിവർ സംസാരിച്ചു.

Tags:    
News Summary - Vazhakulam Block Budget -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.