വയലാർ കൊലപാതകം ദുരൂഹം, മുതലെടുപ്പിന്​ ബി.ജെ.പി ശ്രമം -എസ്​.ഡി.പി.​െഎ

മലപ്പുറം: ചേർത്തല വയലാറിൽ ആർ.എസ്​.എസ്​ പ്രവർത്തകൻ ​െകാല്ലപ്പെട്ടത്​ ദുരൂഹമാണെന്നും സംഭവത്തിൽ രാഷ്​ട്രീയ മുതലെടുപ്പിനാണ്​ ബി.ജെ.പി ശ്രമമെന്നും എസ്​.ഡി.പി.​െഎ സംസ്ഥാന പ്രസിഡൻറ്​ പി. അബ്​ദുൽ മജീദ്​ ഫൈസി. മലപ്പുറത്ത്​ വാർത്തസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

നിയമസഭ തെരഞ്ഞെടുപ്പ്​ മുന്നിൽകണ്ട്​ വർഗീയ ധ്രുവീകരണം സൃഷ്​ടിക്കാനാണ്​ ബി.ജെ.പി ശ്രമം. കഴിഞ്ഞ കുറെ ദിവസങ്ങളായി വ്യാപക കലാപത്തിനാണ്​ ആർ.എസ്​.എസ്​ ശ്രമിക്കുന്നത്​. എസ്​.ഡി.പി.​െഎ പ്രകടനത്തിനിടെ ആർ.എസ്​.എസ്​ സംഘം അക്രമം അഴിച്ചുവിടുകയായിരുന്നു. സംഭവത്തി​െൻറ മറപിടിച്ച്​ ആലപ്പുഴ ജില്ലയിലുടനീളം ഉത്തരേന്ത്യൻ മോഡൽ അക്രമമാണ്​ നടക്കുന്നത്​.

ഹർത്താലിനിടെ ഒരുവിഭാഗത്തി​െൻറ കടകൾ തിരഞ്ഞുപിടിച്ച്​ അഗ്​നിക്കിരയാക്കുകയാണ്​. അക്രമം നടത്തിയത്​ ആർ.എസ്​.എസ്​ പ്രവർത്തകരാണെന്നും സി.സി.ടി.വി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ സമഗ്രമായ അന്വേഷണം നടത്തണമെന്നും മജീദ്​ ഫൈസി പറഞ്ഞു. മീഡിയ കോഓഡിനേറ്റർ പി.എം. അഹമ്മദും സംബന്ധിച്ചു. 

Tags:    
News Summary - Vayalar murder: SDPI against BJP

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.