കൊച്ചി: ശ്രീജിത്ത് കസ്റ്റഡിയിൽ മരിക്കാനിടയായ കേസിൽ പ്രതിയായ വരാപ്പുഴ മുൻ എസ്.െഎ ദീപക് കോടതി മാർഗനിർദേശങ്ങൾ പാലിക്കാതെ പ്രതികളെ കൈകാര്യം ചെയ്യുന്ന ഉദ്യോഗസ്ഥനാണെന്ന് മജിസ്ട്രേറ്റിെൻറ മൊഴി. ശ്രീജിത്ത് ഉൾപ്പെടെ പ്രതികളെ അറസ്റ്റ് ചെയ്ത ഏപ്രിൽ ഏഴിന് വൈകീട്ടുതന്നെ മജിസ്ട്രേറ്റിെൻറ വീട്ടിൽ ഹാജരാക്കാൻ അനുമതി തേടിയിട്ടും അനുവദിച്ചില്ലെന്ന എസ്.െഎയുടെ പരാതിയുമായി ബന്ധപ്പെട്ട് ഹൈകോടതിയിൽ നൽകിയ മൊഴിയിലാണ് പറവൂർ മജിസ്ട്രേറ്റായിരുന്ന സ്മിത ഇക്കാര്യം വ്യക്തമാക്കിയത്.
ഹൈകോടതി, സുപ്രീം കോടതി ഉത്തരവുകൾ ലംഘിച്ച് പ്രതികളെ അറസ്റ്റ് ചെയ്ത് അവർക്കുനേരെ അതിക്രമം നടത്തുന്നത് പതിവാക്കിയയാളാണ് ഇൗ എസ്.െഎ. ഇതിനെതിരെ താൻ ശക്തമായ മുന്നറിയിപ്പുകൾ നൽകിയിട്ടുണ്ട്. ഹൈകോടതി ഉത്തരവ് ലംഘിച്ച് ഒരു പ്രതിയെ അറസ്റ്റ് ചെയ്ത് രാത്രി വീട്ടിലെത്തിച്ച് ജാമ്യം നൽകാൻ പറ്റാത്ത അവസ്ഥയിൽ റിമാൻഡ് ചെയ്യിച്ചിട്ടുണ്ട്.
ശാരീരികമായി ആക്രമിക്കരുതെന്ന് വ്യക്തമാക്കി പൊലീസ് കസ്റ്റഡിയിൽ വിട്ട പ്രതിയെ മർദിച്ച് ഹാജരാക്കിയ സംഭവവുമുണ്ട്. പ്രതികളെ ശാരീരികമായി പീഡിപ്പിക്കുകയും നിരന്തരം പ്രശ്നങ്ങൾ ഉണ്ടാക്കുകയും ചെയ്യുന്നത് പ്രതിയായ എസ്.െഎയുടെ അടിസ്ഥാന സ്വഭാവമാണെന്നും മൊഴിയിൽ പറയുന്നു. പ്രതികളെ വീട്ടിൽ ഹാജരാക്കാൻ അനുമതി ലഭിക്കാതിരുന്നത് കാരണം തിരിച്ചയെച്ചന്ന് പറയുന്നത് കളവാണ്. പ്രതികളെ ഹാജരാക്കാൻ സമയം ചോദിച്ചെങ്കിലും അവരെ ഹാജരാക്കിയിരുന്നില്ല. അവരെ താൻ കണ്ടിട്ടുമില്ല.
എട്ടിന് രാവിലെ എേട്ടകാലോടെ 24 മണിക്കൂറിനകം ഒമ്പത് പ്രതികളെയും ഹാജരാക്കി റിമാൻഡ് ചെയ്െതന്ന് പൊലീസ്തന്നെ പറയുന്നുണ്ട്. വയറുവേദനയായതിനാൽ 12ാം പ്രതിയായ ശ്രീജിത്തിനെ ഹാജരാക്കുന്നില്ല എന്ന് അറിയിക്കുകയും ചെയ്തു. ശ്രീജിത്തിെൻറ അഭിഭാഷകൻ പറഞ്ഞപ്പോൾ മാത്രമാണ് കസ്റ്റഡിയിലെ അക്രമത്തെക്കുറിച്ച് വിവരം കിട്ടുന്നത്. ഇക്കാര്യം റിമാൻഡ് റിപ്പോർട്ടിൽ രേഖപ്പെടുത്തുകയും മെഡിക്കൽ പരിശോധന നടത്തിയ ഡോക്ടർക്ക് സമൻസ് അയക്കുകയും കേസ് ഏപ്രിൽ 12േലക്ക് മാറ്റുകയും ചെയ്തു.
അപ്പോൾതന്നെ ആശുപത്രിയിലെത്തി ഡോക്ടറുടെ മൊഴിയെടുത്തു. കേസുമായി ബന്ധപ്പെട്ട സംശയങ്ങൾ എറണാകുളം സി.ജെ.എമ്മിനോട് അതത് സമയങ്ങളിൽ ചോദിച്ചിരുന്നതായും മൊഴിയിൽ പറയുന്നുണ്ട്. മജിസ്ട്രേറ്റിെൻറ വിശദീകരണത്തിെൻറ അടിസ്ഥാനത്തിൽ അവർക്കെതിരെ നടപടി വേണ്ടെന്ന നിലപാട് ഹൈകോടതി സ്വീകരിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.