വന്ദേ ഭാരത് എക്സ്പ്രസ്സിന് ചെങ്ങന്നൂർ റയിൽവേ സ്റ്റേഷനിൽ നൽകിയ സ്വീകരണം
ചെങ്ങന്നൂർ: ചെങ്ങന്നൂരിൽ സ്റ്റോപ്പ് അനുവദിച്ച വന്ദേ ഭാരത് എക്സ്പ്രസിന് റെയിൽവേ സ്റ്റേഷനിൽ പൗരാവലിയുടെ നേതൃത്വത്തിൽ സ്വീകരണം നൽകി. വാദ്യമേളങ്ങളുടേയും വഞ്ചിപ്പാട്ടിൻ്റേയും അകമ്പടിയോടുകൂടി പുഷ്പവൃഷ്ടിയോടെയാണ് ട്രെയിനിനെ സ്വീകരിച്ചത്.
സ്വീകരണം കേന്ദ്രമന്ത്രി വി. മുരളീധരൻ ഉദ്ഘാടനം ചെയ്തു. കൊടിക്കുന്നിൽ സുരേഷ് എം.പി, നഗരസഭ ചെയർപേഴ്സൺ സൂസമ്മ എബ്രഹാം, വൈസ് ചെയർമാൻ മനീഷ് കീഴാമഠത്തിൽ എന്നിവർ സംസാരിച്ചു. യു.ഡി.എഫിന്‍റെയും ബി.ജെ.പിയുടേയും വിവിധ സംഘടനകളുടെയും സംസ്ഥാന - ജില്ല നേതാക്കൾ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.