Posted On
date_range Updated On
date_range വാളയാർ പീഡനം: പ്രതികൾ വീണ്ടും റിമാൻഡിൽ
പാലക്കാട്: വാളയാർ അട്ടപ്പള്ളത്ത് പീഡനത്തിനിരയായ ബാലികമാർ മരിച്ച കേസിൽ െപാലീസ് കസ്റ്റഡിയിലുള്ള നാല് പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
പ്രതികളായ പാമ്പാംപള്ളം കല്ലംകാട് വി. മധു, കുട്ടിമധു എന്ന എം. മധു, അയൽവാസി ചേർത്തല സ്വദേശി പ്രദീപ്കുമാർ, ഇടുക്കി രാജാക്കാട് നാലുതെക്കിൽ വീട്ടിൽ ഷിബു എന്നിവരെയാണ് പാലക്കാട് അഡീഷനൽ സെഷൻസ് കോടതി റിമാൻഡ് ചെയ്തത്.
ഒമ്പതുവയസ്സുള്ള ഇളയ പെൺകുട്ടിയുടെ മരണത്തിൽ കൊലപാതക സാധ്യത സംശയിക്കുന്നതിനാൽ ശാസ്ത്രീയ തെളിവുകൾ പരിശോധന വിധേയമാക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.