മാനന്തവാടി: വള്ളിയൂർക്കാവ് ആറാട്ട് മഹോത്സവത്തിന്റെ ഭാഗമായി നടത്തുന്ന പ്രദർശന വിപണനമേളയുടെ ലേലത്തുക നഷ്ടപ്പെട്ട സംഭവത്തിൽ ഉത്തരവാദിയായ എക്സിക്യൂട്ടിവ് ഓഫിസർ സി.വി. ഗിരീഷ് കുമാറിനെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തു. ദേവസ്വം ബോർഡ് കമീഷണറാണ് നടപടി എടുത്തത്. തുക നഷ്ടപ്പെട്ട വിവരം പുറത്തായതോടെ ക്ലർക്കിനെ സസ്പെൻഡ് ചെയ്യുകയും എക്സിക്യൂട്ടിവ് ഓഫിസറോട് നിർബന്ധിത അവധിയിൽ പോകാൻ നിർദേശിക്കുകയുമായിരുന്നു.
തലശ്ശേരി അസി. കമീഷണർ എക്സിക്യൂട്ടിവ് ഓഫിസറുടെ ചുമതല ഏറ്റെടുക്കുകയും ചെയ്തിരുന്നു. അഴിമതി സംബന്ധിച്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് വിശ്വാസികൾ രൂപവത്കരിച്ച വള്ളിയൂർക്കാവ് ക്ഷേത്ര സംരക്ഷണ സമിതി പരാതി നൽകിയിരുന്നു. 25 ലക്ഷത്തോളം രൂപയാണ് ലേലത്തുകയായി ദേവസ്വത്തിന് ലഭിക്കേണ്ടിയിരുന്നത്. ക്ഷേത്ര ട്രസ്റ്റിമാർക്കെതിരെ നിയമനടപടികളുമായി മുന്നോട്ടുപോകാനാണ് സംരക്ഷണസമിതിയുടെ തീരുമാനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.