ചമ്പക്കുളം മൂലം വള്ളംകളിയിൽ വലിയ ദിവാൻജി ജേതാക്കൾ

ആലപ്പുഴ: ആവേശകരമായ ചമ്പക്കുളം മൂലം വള്ളംകളിയിൽ ആയാപറമ്പ് വലിയ ദിവാൻജി രാജ പ്രമുഖൻ ട്രോഫിയിൽ മുത്തമിട്ടു. നടുഭാഗം ചുണ്ടൻ രണ്ടാമതും ചമ്പക്കുളം ചുണ്ടൻ മൂന്നാമതും എത്തി. ആലപ്പുഴ ടൗൺ ബോട്ട് ക്ലബാണ് വലിയ ദിവാൻജി ചുണ്ടൻ തുഴഞ്ഞത്. കുമരകം ബോട്ട് ക്ലബ് നടുഭാഗം ചുണ്ടന്റെയും കുമരകം എൻ.സി.ഡി.സി ബോട്ട് ക്ലബ് ചമ്പക്കുളം ചുണ്ടന്റെയും തുഴയെറിഞ്ഞു.

കഴിഞ്ഞ വർഷം നടുഭാഗം ചുണ്ടനായിരുന്നു ജേതാക്കൾ. ആറു ചുണ്ടൻ വള്ളങ്ങൾ അടക്കം എട്ട് വള്ളങ്ങൾ ഇത്തവണ രാജ പ്രമുഖൻ ട്രോഫിക്കായി പമ്പയാറ്റിലെ ഓളപ്പരപ്പിലറങ്ങി. കേരളത്തിന്റെ ജലോൽസവങ്ങൾക്ക് തുടക്കം കുറിക്കുന്ന വള്ളംകളിയാണ് ചമ്പക്കുളം മൂലം.

Tags:    
News Summary - Valiya Divanji win Champakulam Moolam Boat race

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.