വളാഞ്ചേരി കൊലപാതകം: സുബീറയുടെ ബാഗ്​ കണ്ടെടുത്തു; മൊബൈൽ ഫോൺ കുഴൽ കിണറിലെറിഞ്ഞെന്ന്​​ പ്രതി

മലപ്പുറം: വളാഞ്ചേരി കഞ്ഞിപ്പുരയിൽ സുബീറ ഫർഹത്തിന്‍റെ കൊലപാതക കേസിൽ പ്രതി അൻവറുമായുള്ള തെളിവെടുപ്പ്​ തുടരുന്നു. സുബീറ ഫർഹത്തിന്‍റെ ബാഗ്​ പൊലീസ്​ കണ്ടെടുത്തു. എന്നാൽ, സുബീറയിൽ നിന്ന്​ അൻവർ മോഷ്​ടിച്ചെന്ന്​ പറയുന്ന സ്വർണാഭരണങ്ങൾ കണ്ടെടുക്കാനായിട്ടില്ല. സുബീറയുടെ മൊബൈൽ ഫോൺ കുഴൽ കിണറിലെറിഞ്ഞുവെന്നാണ്​ അൻവർ ​െപാലീസിനോട്​ പറഞ്ഞിരിക്കുന്നത്​.

21 കാരിയായ സുബീറയെ പട്ടാപ്പകൽ കൊലചെയ്​തത്​ മൂന്നര പവൻ സ്വർണത്തിന്​ വേണ്ടിയെന്ന്​ പ്രതി അൻവർ മൊഴി നൽകിയിരുന്നു. രാവിലെ ജോലിക്കായി പോകുകയായിരുന്ന സുബീറ ഫർഹത്തിനെ വീടിന്​ 50 മീറ്റർ അടുത്തുള്ള വിജനമായ വഴിയിൽ വെച്ച്​ ആക്രമിക്കുകയായിരുന്നു. സുബീറയെ കൊലപ്പെടുത്തിയ ശേഷം ആഭരണങ്ങൾ അഴിച്ചെടുത്ത്​ മൃതദേഹം തൊട്ടടുത്ത പറമ്പിൽ സൂക്ഷിച്ചുവെന്നാണ്​ അൻവർ പൊലീസിനോട്​ പറഞ്ഞത്​.

മൃതദേഹം ചാക്കിൽ ​കെട്ടിയ ശേഷം പ്രതിയുടെ ചുമതലയിലുള്ള സമീപത്തെ പറമ്പിലേക്ക്​ കൊണ്ടുപോയി. ആ പറമ്പിന്‍റെ കാര്യങ്ങൾ നോക്കി നടത്തുന്നയാളായതിനാൽ ആർക്കും സംശയം തോന്നിയില്ല. ശേഷം ഒരു കുഴിയെടുത്ത്​ മൃതദേഹം മൂടി. പിന്നീട്​ കൃഷി ആവശ്യത്തിനെന്ന വ്യാജേന സമീപത്തെ ക്വാറിയിലെ മണ്ണുമാന്തി യന്ത്രം വിളിച്ചു കൊണ്ടു വന്ന്​ അവിടെ മണ്ണിട്ടുമൂടുകയായിരുന്നു.

Tags:    
News Summary - Valanchery murder: Subira's bag found; Defendant allegedly threw a mobile phone into a tube well

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.