Posted On
date_range Updated On
date_range ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിൽ മാണിയുടെ വോട്ടും വേണമെന്ന് വൈക്കം വിശ്വൻ
തിരുവനന്തപുരം: ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിൽ കെ.എം മാണിയുടെ വോട്ട് വേണമെന്ന് എൽ.ഡി.എഫ് കൺവീനർ വൈക്കം വിശ്വൻ. തെരഞ്ഞെടുപ്പിൽ എല്ലാ വിഭാഗങ്ങളുടെയും വോട്ട് വേണം. മാണിയോട് അയിത്തമില്ലെന്നും വൈക്കം വിശ്വൻ പറഞ്ഞു.
മാണിയുടെ വോട്ട് വേണ്ടെന്ന് സി.പി.െഎ പറഞ്ഞതായി അറിയില്ല. മുന്നണി പ്രവേശനം കൂട്ടായി എടുക്കേണ്ട തീരുമാനമാണെന്നും വൈക്കം വിശ്വൻ കൂട്ടിച്ചേർത്തു.
നേരത്തെ മാണിയുടെ മുന്നണിപ്രവേശനത്തിനെതിെര ശക്തമായി സി.പി.െഎ രംഗത്തെത്തിയിരുന്നു. മാണിയുടെ പിന്തുണയില്ലാതെ ചെങ്ങന്നൂരിൽ എൽ.ഡി.എഫ് പലതവണ വിജയിച്ചിട്ടുണ്ടെന്നായിരുന്നു സി.പി.െഎ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പ്രതികരിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.