Posted On
date_range Updated On
date_range വാഗമണ്ണിൽ കാണാതായ യുവാവിെൻറ മൃതദേഹം ലഭിച്ചു
പീരുമേട്: വാഗമണ്‍ ആത്മഹത്യ മുനമ്പില്‍ കാണാതായ യുവാക്കളില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തി. ഇന്ന് വൈകുന്നേരം പൊലിസും അഗ്നിശമന സേനയും നടത്തിയ തെരച്ചിലില്‍ 1300 അടി താഴ്ചയിലാണ് മൃതദേഹം കണ്ടെത്തിയത്.
വെള്ളിയാഴ്ച വൈകുന്നേരമാണ് കണ്ടനാട് തൃപ്പൂണിത്തറ സ്വദേശി അരുണിനേയും സുഹൃത്തിനേയുമാണ് കാണാതായത്. യുവാക്കളുടെ ബൈക്ക് വൈകുന്നേരം ആറിന് ശേഷവും പ്രദേശത്തെ വിജനമായ സ്ഥലത്ത് കണ്ടതോടെയാണ് സെക്ക്യൂരിറ്റി ജീവനക്കാരന് പൊലിസില്‍ വിവരം അറിയിച്ചത്.
തുടർന്ന് രാത്രി നടത്തിയ തെരച്ചിലില്‍ ഹെല്‍മെറ്റും രണ്ട് ജോഡി ചെരുപ്പുകളും കണ്ടെത്തി. രണ്ടാമത്തെയാള്‍ക്കായി ഇപ്പോഴും തെരച്ചില്‍ തുടരുകയാണ്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.