കലക്ടറേറ്റില്‍ വടംവംലി: കൊച്ചി കലക്ടറുടെ ടീമിന് ജയം

കൊച്ചി: ഓണാഘോഷങ്ങളുടെ ഭാഗമായി സ്റ്റാഫ് കൗണ്‍സിലിന്റെ നേതൃത്വത്തില്‍ കലക്ടറേറ്റിലെ ഉദ്യോഗസ്ഥര്‍ക്കായി വടംവലി മത്സരം സംഘടിപ്പിച്ചു. തുടക്കംമുതല്‍ അവസാനം വരെ ആവേശം അലതല്ലിയ മത്സരത്തില്‍ കലക്ടര്‍ എന്‍.എസ്.കെ ഉമേഷിന്റെ നേതൃത്വത്തിലുള്ള ടീം 'അസ്ത്രം' വിജയിച്ചു.

അസ്ത്രം, ഖഡ്ഗം, ഗദ, ഉറുമി എന്നീ പേരുകളില്‍ നാല് ടീമുകളായാണ് ഉദ്യോഗസ്ഥര്‍ മാറ്റുരച്ചത്. ആദ്യ റൗണ്ടില്‍ അസിസ്റ്റന്റ് കളക്ടര്‍ നിഷാന്ത് സിഹാരയുടെ നേതൃത്വത്തിലുള്ള ടീമായ 'ഉറുമി'യെ പരാജയപ്പെടുത്തിയാണ് കലക്ടറുടെ ടീം ഫൈനലില്‍ എത്തിയത്. ഫൈനലില്‍ കലക്ടറേറ്റിലെ ഡ്രൈവറായ സുനില്‍ രാജിന്റെ നേതൃത്വത്തിലുള്ള ടീമായ 'ഖഡ്ഗത്തെ' മറികടന്നാണ് കലക്ടറുടെ ടീം വിജയം നേടിയത്.




 


Tags:    
News Summary - Vadamwamli in Collectorate: Kochi Collector's team wins

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.