പാലക്കാട് യുവാവിനെ കുത്തിക്കൊന്നു, സുഹൃത്ത് അറസ്റ്റിൽ; ​കൊലപാതകം 5000 രൂപയെ ചൊല്ലിയുള്ള തർക്കത്തെ തുടർന്ന്

പാലക്കാട്: 5,000 രൂപയെ ചൊല്ലിയുള്ള തർക്കത്തെ തുടർന്ന് വടക്കഞ്ചേരിയിൽ യുവാവിനെ സുഹൃത്ത് കുത്തിക്കൊന്നു. വടക്കഞ്ചേരി മംഗലം ചൊഴിയങ്കാട് മനുവാണ്(24) ​കൊല്ലപ്പെട്ടത്. സുഹൃത്ത് വടക്കഞ്ചേരി സ്വദേശി വിഷ്ണുവിനെ(23) പൊലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ അർധരാത്രിയാണ് കൊലപാതകം നടന്നത്.

മനുവും വിഷ്ണുവും തമ്മിലുള്ള സാമ്പത്തിക ഇടപാടുകളെ ചൊല്ലിയുള്ള തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. മനുവിന് അയ്യായിരം രൂപ വിഷ്ണു കടം നൽകിയിരുന്നു. തിരിച്ചുചോദിച്ചപ്പോൾ കൊടുത്തില്ല. ഇന്നലെ രാത്രി മനു, വിഷ്ണുവിനെ വിളിച്ച് പണം തരാമെന്നും വീടിന് സമീപമുള്ള പ്രദേശത്തേക്ക് വരണമെന്നും പറഞ്ഞു. വിഷ്ണു എത്തിയതും മനു ആക്രമിച്ചു. ഇതിനിടയിൽ വിഷ്ണു കത്തി ഉപയോഗിച്ച് കുത്തുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. മനുവിനെ ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ബഹളം കേട്ട് എത്തിയ നാട്ടുകാരാണ് വിഷ്ണുവിനെ തടഞ്ഞുനിർത്തി പൊലീസിൽ ഏൽപിച്ചത്.

Tags:    
News Summary - vadakkencherry youth killed by friend over RS 5,000

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.