ലൈഫ് മിഷൻ ഫ്ലാറ്റ്: നിർമാണ അനുമതി നൽകിയത് മിഷൻ സി.ഇ.ഒക്ക് - നഗരസഭ

തൃശൂർ: വടക്കാഞ്ചേരി ലൈഫ് മിഷൻ ഫ്ലാറ്റ് നിർമാണ അനുമതി നൽകിയത് ലൈഫ് മിഷൻ സി.ഇ.ഒക്ക് ആണെന്ന് നഗരസഭ ചെയർപേഴ്സൺ ശിവപ്രിയ സന്തോഷ്. നഗരസഭക്ക് ഇക്കാര്യത്തിൽ മറ്റ് റോളില്ല. ലൈഫ് മിഷൻ സി.ഇ.ഒയുടെ പേരിലുള്ള അപേക്ഷയിലാണ് അനുമതി നൽകിയത്. ഇപ്പോൾ നിർമാണം നടക്കുന്നത് ഈ അനുമതിയുടെ അടിസ്ഥാനത്തിലാണെന്നും ചെയർപേഴ്​സൺ അറിയിച്ചു.

നഗരസഭയുമായി സാമ്പത്തിക ഇടപാടുകളില്ല. ഭൂമിയുടെ ഉടമവകാശവും നിയന്ത്രണാവകാശവും നഗരസഭക്കല്ല. നിർമാണത്തിന് അനുബന്ധ സൗകര്യം ഒരുക്കുക മാത്രമാണ് നഗരസഭ ചെയ്തത്. മണ്ഡലത്തിലെ കാര്യങ്ങൾ പരിശോധിക്കാനുള്ള ഉത്തരവാദിത്വം എം.എൽ.എക്കുണ്ട്. ഇപ്പോഴുയർത്തുന്നത് തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള രാഷ്ട്രീയ ആരോപണമാണെന്നും അനിൽ അക്കര ഉയർത്തുന്നതെന്ന് ചെയർപേഴ്​സൺ ആരോപിച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.