Posted On
date_range Updated On
date_range വടക്കാഞ്ചേരിയിൽ രണ്ട് ഡി.വൈ.എഫ്.െഎ പ്രവർത്തകർക്ക് വെേട്ടറ്റു
പാലക്കാട്: വടക്കഞ്ചേരിയിൽ രണ്ട് ഡി.വൈ.എഫ്.െഎ പ്രവർത്തകർക്ക് വെേട്ടറ്റു. ഡി.വൈ.എഫ്.െഎ ബ്ലോക്ക് ട്രഷറർ ഷക്കീർ, മേഖല സെക്രട്ടറി രാജേഷ് എന്നിവർക്കാണ് വെേട്ടറ്റത്. സംഭവത്തിന് പിന്നിൽ ബി.ജെ.പിയാണെന്ന് സി.പി.എം ആരോപിച്ചു.
ബൈക്കുകളിലെത്തിയെ സംഘം സി.പി.എം ലോക്കൽ കമ്മിറ്റി ഒാഫീസിൽ കയറിയാണ് ഇരുവരെയും ആക്രമിച്ചത്. കൈയ്യിലും കാലിലും മാരക പരിക്കേറ്റ ഇരുവരെയും തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമാെണന്ന് ഡോക്ടർമാർ അറിയിച്ചു.
ഇന്നലെ രാത്രി ത്രിപുര തെരഞ്ഞെടുപ്പ് വിജയാഘോഷവുമായി ബന്ധപ്പെട്ട് ബി.ജെ.പി നടത്തിയ പ്രകടനത്തിനിടെ ചില പ്രശ്നങ്ങളുണ്ടായിരുന്നതായും സി.പി.എം പ്രവർത്തകർ ഒരു ബി.ജെ.പിക്കാരനെ അടിച്ചതിെൻറ പ്രതികാരമായാണ് ഒാഫീസിൽ കയറി വെട്ടിയതെന്നും റിപ്പോർട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.