തിരുവനന്തപുരം: സംസ്ഥാനത്ത് 18 മുതല്‍ 45 വയസ്സ് വരെയുള്ളവര്‍ക്ക് രണ്ടോ മൂന്നോ ഘട്ടമായി കോവിഡ് വാക്സിന് നൽകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഈ ഗണത്തിൽപെടുന്നവർക്ക് മേയ് ഒന്നുമുതൽ വാക്സിൽ നൽകുമെന്നാണ് കേന്ദ്രം അറിയിച്ചത്. എന്നാൽ, ഈ പ്രായത്തിലുള്ള 1.65 കോടി പേര് സംസ്ഥാനത്തുണ്ട്. അതിനാലാണ് ക്രമീകരണം ഏർപ്പെടുത്തുന്നത്. അസുഖമുള്ളവർക്ക് മുന്‍ഗണന നല്‍കും. അനാവശ്യ ആശയക്കുഴപ്പം ഒഴിവാക്കാന്‍ കൃത്യമായ മാനദണ്ഡങ്ങള്‍ തയാറാക്കുന്നതിന് വിദഗ്ധ സമിതിയെ ചുമതലപ്പെടുത്തിയതായും മുഖ്യമന്ത്രി വാർത്തസമ്മേളനത്തിൽ അറിയിച്ചു.
ഓണ്‍ലൈന്‍ വഴി മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്തവര്‍ക്ക് മാത്രമേ വാക്സിനേഷന് കേന്ദ്രങ്ങളില്‍ പോയി വാക്സിനെടുക്കാന്‍ കഴിയൂ. നിലവില്‍ സ്പോട്ട് രജിസ്ട്രേഷന് നടത്തിയവര്‍ക്ക് വാക്സിന് നല്കാന് ധാരണയായി. രണ്ടാമത്തെ ഡോസ് എടുക്കാനെത്തുന്നവര്‍ക്കും ഓണ്‍ലൈന്‍ രജിസ്ട്രേഷന് നിര്‍ബന്ധമാണ്.
ആദ്യത്തെ ഡോസ് വാക്സിനെടുത്തവര്‍ക്ക് രണ്ടാമത്തെ ഡോസ് വൈകുമോയെന്ന തരത്തിലുള്ള ആശങ്കകൾ വേണ്ട. കേരളത്തില്‍ ഭൂരിപക്ഷം ആളുകള്‍ക്കും നല്‍കിയത് കോവിഷീല്‍ഡ് വാക്സിനാണ്. ആ വാക്സിെൻറ രണ്ടാമത്തെ ഡോസ് 12 ആഴ്ച വരെ വൈകുന്നതില്‍ കുഴപ്പമില്ല. അത്രയും വൈകി രണ്ടാമത്തെ ഡോസ് എടുക്കുന്നതാണ് ഗുണപ്രദമെന്ന് പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. അതിനാൽ ആദ്യത്തെ ഡോസ് ലഭിച്ചവര്‍ വാക്സിനേഷന് കേന്ദ്രങ്ങളില്‍ തിരക്കുകൂട്ടരുതെന്നും മുഖ്യമന്ത്രി അഭ്യർഥിച്ചു
തിരുവനന്തപുരം: കേന്ദ്രത്തിെൻറ നേരത്തെയുള്ള വാക്സിന് നയത്തിെൻറ അടിസ്ഥാനത്തില്‍ വാക്സിന് വാങ്ങുക മാത്രമേ നിര്‍വാഹമുള്ളൂവെന്ന് മുഖ്യമന്ത്രി വാർത്തസേമ്മളനത്തിൽ പറഞ്ഞു. 'നടപടി ആരംഭിച്ചു. വാക്സിന് കമ്പനികളുമായി ഉള്‍പ്പെടെ ചര്‍ച്ച നടത്തുകയാണ്.
കൂടുതൽ വാക്സിൻ ആവശ്യപ്പെട്ടുള്ള കത്തിന് മറുപടി ലഭിച്ചിട്ടില്ല. ശുഭപ്രതീക്ഷ കൈവിട്ടിട്ടില്ല. നിഷേധ രൂപത്തിലാണ് തീരുമാനം വരുന്നതെങ്കിൽ അതുവരെ കാത്തുനിന്നാൽ വാക്സിൻ വാങ്ങിയില്ലെങ്കിൽ കേരളം വൈകിപ്പോകും. കേന്ദ്രം വാങ്ങിയാലും സംസ്ഥാനം വാങ്ങിയാലും നാട്ടിലെ ജനങ്ങൾക്കാണ് ഉപകരിക്കേണ്ടത്. സംസ്ഥാനം വാങ്ങുന്നതിെൻറ പണത്തിെൻറ കാര്യത്തിൽ കേന്ദ്രം പിന്നീട് റീ ഇംപേഴ്സ് ചെയ്താലും മതി. വാക്സിൻ നേരിട്ട് വാങ്ങാനുള്ള നടപടിയുമായി മുന്നോട്ടുപോവുകയാണ്. എത്ര വാക്സിൻ ലഭ്യമാക്കാനാകും എത്ര വിലവരും എന്നതെല്ലാം കമ്പനികളുമായി ബന്ധപ്പെട്ട് ഉന്നതതല സമിതി തീരുമാനിക്കും. സംസ്ഥാനത്ത് ആർ.ടി.പി.സി.ആർ പരിശോധനക്ക് കൂടുതൽ തുക ഇൗടാക്കുന്നു എന്ന പരാതി പരിശോധിക്കാം. സ്വകാര്യ ആശുപത്രികൾ നേരിട്ട് വാക്സിൻ വാങ്ങുകയും നേരിട്ട് കൊടുക്കുകയും ചെയ്യുക എന്നതാണ് കേന്ദ്രനയം' -മുഖ്യമന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.