പാലക്കാട്: വിവരാവകാശ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ സമൂഹത്തിന്‍െറ സഹായികളാണെന്ന് സംസ്ഥാന ഭരണപരിഷ്കരണ ചെയര്‍മാന്‍ വി.എസ്. അച്യുതാനന്ദന്‍ പറഞ്ഞു.
സമൂഹത്തെ കാര്‍ന്നുതിന്നുന്ന അഴിമതിയുടെ ഇരുളടഞ്ഞ ഏടുകള്‍ വെളിച്ചത്തുകൊണ്ടുവരാന്‍ സഹായിച്ചത് വിവരാവകാശനിയമമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സ്വരാജ് വേദിയുടെ സ്വരാജ് പുരസ്കാരം വിതരണം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അഴിമതി പുറത്തുകൊണ്ടുവരുന്നതില്‍ വിവരാവകാശനിയമം വലിയ പങ്ക് വഹിച്ചിട്ടുണ്ടെന്നും വി.എസ് പറഞ്ഞു. സ്വരാജ് അവാര്‍ഡ് ജോയ് കൈതാരത്ത്, അഡ്വ. ഡി.ബി. ബിനു എന്നിവരും സമഗ്രസംഭാവനക്കുള്ള പുരസ്കാരം എം.എ. പൂക്കോയയും വിസില്‍ ബ്ളോവര്‍ അവാര്‍ഡ് ഡോ. വി. സനല്‍കുമാറും ഏറ്റുവാങ്ങി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.