Posted On
date_range Updated On
date_range കേരള സർക്കാറുമായി സഹകരിച്ച് പ്രവർത്തിക്കും -വി മുരളീധരൻ
ന്യൂഡൽഹി: കേരള സർക്കാറുമായി സഹകരിച്ച് പ്രവർത്തിക്കുമെന്ന് കേന്ദ്ര മന്ത്രി വി. മുരളീധരൻ. മന്ത്രിസഭാ സ്ഥാനം ജീവിത സാക്ഷാത്കാരമായി കാണുന്നില്ല. പാർട്ടി ഏൽപ്പിച്ച ദൗത്യം ഉത്തരവാദിത്തത്തോടെ നിർവഹിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ശബരിമല വിശ്വാസസംരക്ഷണത്തില്‍ കേന്ദ്ര ഇടപെടല്‍ ഉണ്ടാകും. ഈ വിഷയത്തിൽ മലക്കം മറിച്ചിലുണ്ടായിട്ടില്ല. എല്ലാവരെയും ഒരുമിച്ച് കൊണ്ടുപോകുക എന്നതാണ് ബി.ജെ.പിയുടെ സമീപനം. പാർട്ടിയിൽ എല്ലാവരും ഒറ്റക്കെട്ടായാണ് പ്രവർത്തിക്കുന്നത്. അതിനാൽ പ്രത്യേക വിഭാഗങ്ങൾ പാർട്ടിക്ക് അകത്തില്ലെന്നും മുരളീധരൻ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.