തിരുവനന്തപുരം: കുമ്മനത്തിേൻറത് പണിഷ്മെൻറ് ട്രാൻസ്ഫറാണെന്ന് പറഞ്ഞ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് ബി.ജെ.പിയെക്കുറിച്ച് ഒരു ചുക്കും അറിയില്ലെന്ന് വി. മുരളീധരൻ എം.പി.
കോടിയേരിയുടെ പാർട്ടിയിൽ ആർക്കൊക്കെ പണിഷ്മെൻറ് ട്രാൻസ്ഫർ കൊടുത്ത് പുറത്തേക്കയച്ചിട്ടുണ്ടെന്ന് നോക്കുന്നതാണ് നല്ലത്. കുമ്മനത്തിന് ലഭിച്ച പദവി പൊതുപ്രവർത്തനത്തിന് ലഭിച്ച അംഗീകാരമാണ്. ഇത് ചെങ്ങന്നൂർ ഉപെതരഞ്ഞെടുപ്പിനെ സ്വാധീനിക്കും.
കുമ്മനത്തെ ഗവർണറാക്കാൻ തീരുമാനിച്ചത് രാഷ്ട്രപതിയാണ്. ഇതിൽ സംസ്ഥാന ബി.ജെ.പിയുമായി ആലോചിക്കേണ്ട കാര്യമില്ല. മുൻകൂട്ടി സംസ്ഥാന നേതൃത്വത്തെ അറിയിക്കാത്തതിൽ തെറ്റില്ല. ചെങ്ങന്നൂരിൽ ബി.ജെ.പി വിജയിക്കും. തോൽവി മുന്നിൽകണ്ടുള്ള തീരുമാനമാണെന്ന വ്യാഖ്യാനം നടത്തുന്നത് മാധ്യമങ്ങളാണ്. പുതിയ പ്രസിഡൻറിനെ പാർട്ടി തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.