ഗവർണറെ വിരട്ടി വരുതിയിലാക്കാനാവില്ലെന്ന് വി. മുരളീധരൻ

കാസർകോട് : കായികപരമായി ആക്രമിച്ച് ഗവർണറെ വരുതിയിലാക്കാനാണ് പിണറായി വിജയനും കൂട്ടരും ശ്രമിക്കുന്നതെന്ന് കേന്ദ്രമന്ത്രി വി. മുരളീധരൻ. പിണറായി വിജയൻ ഗുണ്ടകളെ അയച്ച് ഗവർണറുടെ വഴി തടയുന്നു. പൊലീസ് ഇന്‍റലിജൻസ് സംവിധാനം ഇതെല്ലാം നേരത്തെ അറിഞ്ഞിട്ടും യാത്രാവഴി സുഗമമാക്കുന്നില്ലെന്നും വി.മുരളീധരൻ പറഞ്ഞു.

വിയോജിക്കുന്നവരെ വിരട്ടുന്ന പഴയ ശൈലി പിണറായി വിജയൻ പുറത്തെടുക്കേണ്ടെന്നും കേന്ദ്രമന്ത്രി പറഞ്ഞു. സംസ്ഥാന സർക്കാരും പൊലീസും ഒത്തുകളിക്കുകയാണെന്നും ഇത് തീക്കളിയെന്നും വി.മുരളീധരൻ കാസർഗോഡ് പ്രതികരിച്ചു.

ഭരണത്തിൽ നിന്ന് അഴിമതിയില്ലാതാക്കാനാണ് ഗവർണർ ശ്രമിക്കുന്നത്. ഗവർണറുടെ നിലപാടിന് ഒപ്പമാണ് ജനം. മിഠായിത്തെരുവിൽ ജനം നൽകിയ സ്വീകരണം അതിൻ്റെ തെളിവാണ്. ഗവർണർ സംയമനം പാലിക്കുകയല്ല, സർക്കാർ അഴിമതിയും സ്വജനപക്ഷപാതവും അവസാനിപ്പിക്കുയാണ് വേണ്ടതെന്നും കേന്ദ്രമന്ത്രി പറഞ്ഞു.

Tags:    
News Summary - V. Muraleedharan said that the governor cannot be made to act

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.