അക്രമമുണ്ടായാൽ വെടിവെക്കും -വി. മുരളീധരൻ

കോഴിക്കോട്​: പൗരത്വ ഭേദഗതി നിയമ വിഷയത്തിൽ സമരക്കാർക്കു നേരെ വെടിവെച്ചതിനെ ന്യായീകരിച്ച്​ വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ. അക്രമമുണ്ടായാൽ വെടിവെക്കുമെന്ന്​ മന്ത്രി കോഴിക്കോട്ട്​ മാധ്യമപ്രവർത്തകരോട്​ പറഞ്ഞു. സമരക്കാരുമായി ചർച്ചചെയ്യേണ്ട വിഷയമില്ലെന്നും മുരളീധരൻ പറഞ്ഞു. ഒരാൾ വെറുതെ ഇരിക്കു​േമ്പാൾ മുദ്രാവാക്യം വിളിക്കുന്നത്​ ആരോഗ്യത്തിന്​ നല്ലതാണെന്നും വി. മുരളീധരൻ കൂട്ടിച്ചേർത്തു.

കോഴിക്കോ​ട്ടെ കാര്യങ്ങൾ മാത്രമേ ഇവിടത്തെ മാധ്യമപ്രവർത്തകർ അറിയുന്നുള്ളൂ. മാധ്യമങ്ങൾ ​െകാടുക്കുന്നത്​ മാത്രമല്ല വാർത്ത. ദേശീയ പൗരത്വ രജിസ്​ട്രർ (എൻ.ആർ.സി) നടപ്പാക്കാൻ ഉദ്ദേശിക്കുന്നില്ല. സുപ്രീംകോടതി നിർദേശിച്ചതിനാലാണ്​ അസമിൽ എൻ.ആർ.സി നടപ്പാക്കിയതെന്നും കേന്ദ്രമന്ത്രി പറഞ്ഞു.

Tags:    
News Summary - v muraleedharan on police firing

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.