കോഴിക്കോട്: എം.ടി. വാസുദേവന്‍ നായര്‍ വിമര്‍ശനത്തിന് അതീതനല്ളെന്ന് ബി.ജെ.പി മുന്‍ സംസ്ഥാന പ്രസിഡന്‍റ് വി. മുരളീധരന്‍. എം.ടിക്കെതിരായ പരാമര്‍ശത്തില്‍ പാര്‍ട്ടിയില്‍ അഭിപ്രായ വ്യത്യാസമില്ളെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.എം.ടിയെ പോലെ മറ്റുള്ളവര്‍ക്കും അഭിപ്രായ സ്വാതന്ത്ര്യമുണ്ട്. രാഷ്ട്രീയ കാര്യത്തില്‍ അഭിപ്രായം പറഞ്ഞപ്പോഴാണ് എം.ടിക്കെതിരെ പ്രതികരിക്കേണ്ടി വന്നത്. സംസ്ഥാന ജന.സെക്രട്ടറി എ.എന്‍. രാധാകൃഷ്ണന്‍ പറഞ്ഞതിനോട് യോജിക്കുന്നതായും അദ്ദേഹം പറഞ്ഞു.ദേശീയഗാന വിഷയത്തില്‍ ഹിന്ദു ഐക്യവേദി പ്രസിഡന്‍റ് കെ.പി. ശശികലയുടെ അഭിപ്രായം വസ്തുതയാണെന്നും ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു.
ബ്രിട്ടീഷുകാര്‍ക്കു സ്തുതിപാടാന്‍ ടാഗോര്‍ എഴുതിയതാണ് ദേശീയഗാനമെന്ന ശശികലയുടെ പ്രസംഗമല്ളേ യഥാര്‍ഥത്തില്‍ അനാദരവ് എന്ന ചോദ്യത്തിന്, ദേശീയ ഗാനം കേള്‍ക്കുമ്പോള്‍ എഴുന്നേറ്റ് നില്‍ക്കേണ്ടെന്ന് ശശികല പറഞ്ഞിട്ടില്ളെന്നായിരുന്നു മുരളീധരന്‍െറ വിശദീകരണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.