??. ?????????? ???????? ????????????????? ?????????? ??????? ?????????? ?????????? ?????? ???????????? ????????????? ?????? ??????????. ?????????? ???????????? ????????? ?????????? ?????.

വി. മുരളീധരന്‍ നാമനിര്‍ദ്ദേശ പത്രിക നല്‍കി

തിരുവനന്തപുരം: ബി.ജെ.പി മുന്‍ സംസ്ഥാന അധ്യക്ഷനും ദേശീയ നിര്‍വ്വാഹക സമിതി അംഗവുമായ വി. മുരളീധരന്‍ രാജ്യസഭയിലേക്ക് മഹാരാഷ്ട്രയില്‍ നിന്ന് പത്രിക നല്‍കി. ഉച്ചയ്ക്ക് 1.30ന് മഹാരാഷ്ട്ര നിയമസഭയിലെത്തി നിയമസഭാ ഡെപ്യൂട്ടി സെക്രട്ടറി വിലാസ് അത്‌വാലെക്കാണ് നാമനിര്‍ദ്ദേശ പത്രിക നല്‍കിയത്. രണ്ട് സെറ്റ് പത്രികകളാണ് നല്‍കിയത്.

മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നാവിസ്, വിദ്യാഭ്യാസ മന്ത്രി വിനോദ് താവ്‌ഡെ, ബി.ജെ.പി മഹാരാഷ്ട്ര അധ്യക്ഷന്‍ റാവുസാഹേബ് പാട്ടീല്‍ ഡാന്‍വെ എം.പി, മഹാരാഷ്ട്ര പാർലമെന്ററി കാര്യ മന്ത്രി ഗിരീഷ് ബാപ്പഡ് എന്നിവരോടൊപ്പമെത്തിയാണ് മുരളീധരന്‍ പത്രിക സമര്‍പ്പിച്ചത്. മുരളീധരന്റെ ഭാര്യ ഡോ. കെ.എസ്.ജയശ്രീയും ഒപ്പമുണ്ടായിരുന്നു. 


 

Tags:    
News Summary - v muraleedharan -India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.