പൗരത്വഭേദഗതി ബില്ലിൽ സംസ്ഥാനങ്ങൾക്ക് ഒന്നും ചെയ്യാനില്ലെന്ന് വി. മുരളീധരൻ

തൃശൂർ: പൗരത്വഭേദഗതി ബിൽ സംബന്ധിച്ച് സംസ്ഥാനങ്ങൾക്ക് ഒന്നും ചെയ്യാനില്ലെന്നും പൂർണ്ണമായും കേന്ദ്രത്തിന്‍റെ അധികാരമാണെന്നും കേന്ദ്ര സഹമന്ത്രി വി. മുരളീധരൻ. പൗരത്വ നിയമഭേദഗതി കേരളം നടപ്പാക്കില്ലെന്ന മുഖ്യമന്ത്രിയുടെ വാക്കുകളെ കുറിച്ച് ചൂണ്ടിക്കാണിച്ചതിനോടായിരുന്നു തൃശൂരിൽ മന്ത്രിയുടെ പ്രതികരണം.

അഭിപ്രായ, പ്രതിഷേധ സ്വാതന്ത്ര്യമുള്ള നാടാണ് ഇന്ത്യ. പറയുന്നതിൽ ഒരു വിരോധവുമില്ല. ഭീതിയുണ്ടെന്ന് പറയുകയും നടപ്പാക്കില്ലെന്ന് പറയുന്നതും തമ്മിൽ ചേർന്നു പോകുന്നതല്ല. അതിൽ തന്നെ ഭീതിയില്ലെന്ന് വ്യക്തമാണ്. പാർലിമ​െൻറിൽ ബി.ജെ.പിക്കെതിരെ എൽ.ഡി.എഫും യു.ഡി.എഫും ഒന്നിച്ചാണ്. പുറത്തും അവർ ഒന്നിച്ചു വരണമെന്നാണ് ബി.ജെ.പിയുടെ അഭിപ്രായം. പൗരത്വ ഭേദഗതി നിയമത്തിൽ ആശങ്കക്ക് അടിസ്ഥാനമില്ല. യു.എൻ.ആശങ്കയറിയിച്ചിട്ടുണ്ടല്ലോയെന്ന ചോദ്യത്തിന് തന്‍റെ അറിവിൽ ലഭിച്ചിട്ടില്ലെന്നായിരുന്നു മുരളീധരന്‍റെ മറുപടി.

Tags:    
News Summary - v-muraleedharan on cab-kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.