കേരളത്തിൽ ഏറ്റവും സംസ്കാരമില്ലാത്തയാൾ സാംസ്കാരിക മന്ത്രി -വി. മുരളീധരൻ

ചങ്ങനാശേരി: കേരളത്തിൽ ഏറ്റവും സംസ്കാരം ഇല്ലാത്തയാളാണ് സാംസ്കാരിക മന്ത്രിയെന്ന് കേന്ദ്രമന്ത്രി വി. മുരളീധരൻ. ക്രൈസ്തവ സഭാനേതൃത്വത്തെ അവഹേളിച്ച സജി ചെറിയാൻ മന്ത്രി സഭയിൽ തുടരണം എന്ന നിലപാട് മാർക്സിസ്റ്റ് പാർട്ടിയുടെ പൊതുനയമാണെന്നും മുരളീധരൻ മാധ്യമങ്ങളോട് പറഞ്ഞു.

ഗുണ്ടായിസം കാണിച്ചാൽ, അതാണ് ഏറ്റവും വലിയ മേന്മ എന്നതാണ് പിണറായി വിജയൻ സർക്കാരിൻറെ സമീപനം. അധിക്ഷേപവും അവഹേളനവും ആണ് മന്ത്രിസഭയിലേക്ക് എടുക്കുന്നതിൻറെ യോഗ്യതയെന്നും മന്ത്രി പരിഹസിച്ചു.

നവകേരള യാത്രയിൽ ക്ഷണം കിട്ടിയ എത്ര ക്രൈസ്തവ സഭാ നേതാക്കൾക്ക് മുഖ്യമന്ത്രിയോട് റബർ വിലയിടിവിനെക്കുറിച്ച് ചോദിക്കാൻ പറ്റിയെന്ന് പ്രധാനമന്ത്രിയുടെ വിരുന്നിനെ വിമർശിക്കുന്നവർ ആലോചിക്കണമെന്നും വി. മുരളീധരൻ പെരുന്നയിൽ പറഞ്ഞു.

Tags:    
News Summary - V Muraleedharan against saji cherian

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.