Posted On
date_range Updated On
date_range രാജ്ഭവൻ സമരത്തിൽനിന്ന് യു.ടി.യു.സി പിന്മാറി
തിരുവനന്തപുരം: സംയുക്ത സമരസമിതിയുടെ ആഭിമുഖ്യത്തിൽ രാജ്ഭവന് മുന്നിൽ നടക്കുന്ന ദ്വിദിന പ്രക്ഷോഭത്തിൽനിന്ന് ആർ.എസ്.പി സംഘടനയായ യു.ടി.യു.സി പിന്മാറി. ഞായറാഴ്ച ആരംഭിക്കുന്ന സമരത്തിൽ ഐ.എൻ.ടി.യു.സി അടക്കം പങ്കെടുക്കുമ്പോഴാണ് ആർ.എസ്.പിയുടെ പിന്മാറ്റം.
കേന്ദ്ര-സംസ്ഥാന സർക്കാറുകളുടെ തൊഴിലാളി-കർഷകവിരുദ്ധ നിലപാടിൽ പ്രതിഷേധമുയരേണ്ട സാഹചര്യത്തിൽ, സംസ്ഥാന സർക്കാറിന്റെ വീഴ്ചകൾ ചൂണ്ടിക്കാട്ടാതെ സമരം പരിമിതപ്പെടുത്താനുള്ള സംയുക്ത സമരസമിതിയുടെ തീരുമാനത്തിൽ പ്രതിഷേധിച്ചാണ് തങ്ങൾ വിട്ടുനിൽക്കുന്നതെന്ന് ഭാരവാഹികൾ വാർത്തകുറിപ്പിൽ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.