ആതിഫ
കോട്ടയം: വീട്ടുജോലിക്കെത്തി മോഷണം നടത്തിയ ശേഷം കടക്കാൻ ശ്രമിച്ച യുവതിയെ നിമിഷങ്ങൾക്കകം അറസ്റ്റ് ചെയ്ത് പൊലീസ്. ഉത്തർപ്രദേശ് സ്വദേശിനിയായ അസിയാബാനു എന്ന ആതിഫ ഖാട്ടൂണിനെയാണ് (24) ഈസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തത്. കൊല്ലാട് സെന്റ് പോൾസ് പള്ളിയുടെ സമീപത്തെ മർച്ചന്റ് നേവി ഉദ്യോഗസ്ഥന്റെ വീട്ടിൽ ഒരുമാസമായി വീട്ടുജോലി ചെയ്തു വരുകയായിരുന്നു ഇവർ. കഴിഞ്ഞ ദിവസം വീട്ടുകാർ അമ്മയെ തനിച്ചാക്കി ആശുപത്രിയിൽ പോയ സമയത്ത് അലമാരയിൽനിന്ന് 1,40,000 രൂപയും അമ്മയുടെ കഴുത്തിൽ കിടന്ന മൂന്നുപവന്റെ മാലയും മോഷ്ടിക്കുകയായിരുന്നു.
വിവരം പൊലീസിൽ അറിയിക്കുകയും കോട്ടയം ടൗൺ കേന്ദ്രീകരിച്ച് നടത്തിയ തിരച്ചിലിൽ ഇവരെ മാലയും പണവുമായി റെയിൽവേ സ്റ്റേഷനിൽനിന്ന് പിടികൂടുകയായിരുന്നു. ഈസ്റ്റ് എസ്.എച്ച്.ഒ യു. ശ്രീജിത്, എസ്.ഐമാരായ ദിലീപ് കുമാർ, സന്ദീപ്, സജി എം.പി, ബിജുമോൻ നായർ, സി.പി.ഒമാരായ പ്രതീഷ് രാജ്, യേശുദാസ്, അജിത്, വിബിൻ, അജേഷ്, ഗിരീഷ് കുമാർ, അനൂപ് വിശ്വനാഥ്, പുഷ്പകുമാരി എന്നിവർ ചേർന്നാണ് അറസ്റ്റ് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.