Posted On
date_range Updated On
date_range മൊബൈലിൽ ട്രെയിൻ ടിക്കറ്റെടുത്തവർ ഫോൺ നമ്പർ പറഞ്ഞാൽ മതി
തൃശൂർ: യു.ടി.എസ് ഓൺ മൊബൈൽ സംവിധാനത്തിൽ ടിക്കറ്റ് എടുത്തശേഷം മൊബൈൽ ഫോൺ ചാർജ് തീർന്നിട്ടോ കേടുപറ്റിയോ പ്രവർത്തനരഹിതമായാൽ ടിക്കറ്റ് പരിശോധകനോട് യാത്രക്കാരൻ തെൻറ മൊബൈൽ നമ്പർ പറഞ്ഞാൽ മതി. ആ മൊബൈലിൽ ടിക്കറ്റ് എടുത്തിട്ടുണ്ടോയെന്ന് പരിശോധിക്കുവാൻ ഉദ്യോഗസ്ഥന് കഴിയും.
അവരുടെ മൊബൈലിലുള്ള ആപ്ലിക്കേഷൻ അതിന് സൗകര്യമുള്ളതാണ്. അതിനാൽ ടിക്കറ്റ് ഇല്ലാതെ പിഴ നൽകേണ്ടിവരുമെന്ന ഭീതി വേണ്ടെന്ന് ദക്ഷിണ റെയിൽവേ ചീഫ് കമേഴ്ഷ്യൽ മാനേജർ പാസഞ്ചർ മാർക്കറ്റിങ് ജെ. വിനയൻ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.