മു​ഖ്യ​പ്ര​തി ഉ​തു​പ്പ്​ വ​ർ​ഗീ​സ്​  സി.​ബി.​െ​എ പി​ടി​യി​ൽ 

കൊച്ചി: 200 കോടിയിലേറെ രൂപയുടെ തട്ടിപ്പ് നടന്ന കുവൈത്ത് നഴ്സിങ് റിക്രൂട്ട്മ​െൻറ് കേസിലെ മുഖ്യപത്രി എം.വി. ഉതുപ്പ് വർഗീസ് സി.ബി.െഎ പിടിയിൽ. ബുധനാഴ്ച പുലർച്ച 3.10ന് അബൂദബിയിൽനിന്ന് ഇത്തിഹാദ് എയർവേസിൽ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ എത്തിയപ്പോഴാണ് അൽ സറാഫ ട്രാവത്സ് ആൻഡ് മാൻപവർ കൺസൾട്ടൻസി ഉടമയായ ഇയാളെ അറസ്റ്റ് ചെയ്തത്. ഇൻറർപോളി​െൻറ റെഡ്കോർണർ നോട്ടീസുള്ളതിനാൽ എമിഗ്രേഷൻ വിഭാഗം തടഞ്ഞുവെച്ച ശേഷം സി.ബി.െഎക്ക് കൈമാറുകയായിരുന്നു. ഉതുപ്പ് വർഗീസ് എത്തുന്നുണ്ടെന്നറിഞ്ഞ് വിമാനത്താവളത്തിന് സമീപം കൊച്ചിയിൽനിന്നുള്ള സി.ബി.െഎ സംഘം നിലയുറപ്പിച്ചിരുന്നു. 

മാർച്ച് 30നകം സി.ബി.െഎ മുമ്പാകെ കീഴടങ്ങണമെന്ന് ഹൈകോടതി നിർദേശം നൽകിയിരുന്നു. ഇതി​െൻറ അടിസ്ഥാനത്തിലാണ് രണ്ടുവർഷത്തിലേെറ സി.ബി.െഎയുടെ പിടിയിൽനിന്ന് രക്ഷപ്പെട്ട് കഴിയുകയായിരുന്ന ഉതുപ്പ് കീഴടങ്ങലിന് തയാറായത്. വൈകുന്നേരം മൂന്നോടെ എറണാകുളം പ്രത്യേക സി.ബി.െഎ കോടതി (മൂന്ന്) മുമ്പാകെ ഹാജരാക്കിയ പ്രതിയെ ജഡ്ജി ബി. െകലാം പാഷ വ്യാഴാഴ്ചവരെ ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു. 

കൂടുതൽ അന്വേഷണത്തിന് ഉത്തരവിടണമെന്നും കസ്റ്റഡിയിൽ വിട്ടുനൽകണമെന്നും ആവശ്യപ്പെട്ട് സി.ബി.െഎ അപേക്ഷ നൽകിയ സാഹചര്യത്തിലാണ് ഒരു ദിവസത്തേക്ക് റിമാൻഡ് ചെയ്തശേഷം വ്യാഴാഴ്ച വീണ്ടും ഹാജരാക്കാൻ േകാടതി നിർദേശിച്ചത്. കൂടുതൽ ചോദ്യംചെയ്യലിനായി രണ്ടുദിവസത്തേക്ക് കസ്റ്റഡിയിൽ കിട്ടണമെന്നാണ് സി.ബി.െഎയുടെ ആവശ്യം. പ്രതിയുടെ ജാമ്യാപേക്ഷയും കസ്റ്റഡി അപേക്ഷയും വ്യാഴാഴ്ച പരിഗണിക്കും. 

നഴ്സിങ് ഉദ്യോഗാർഥികളിൽനിന്ന് വാങ്ങിയ പണം, ഇവരിൽനിന്ന് വാങ്ങിയ ബ്ലാങ്ക് ചെക്കുകൾ, ഒപ്പുവെച്ച മുദ്രപ്പത്രങ്ങൾ എന്നിവ കണ്ടെത്താൻ കൂടുതൽ അന്വേഷണം ആവശ്യമാണെന്ന് സി.ബി.െഎ വ്യക്തമാക്കി. എന്നാൽ, ഇൗ കേസിൽ തുടരന്വേഷണം നടത്താൻ അപേക്ഷയുടെ ആവശ്യമില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. ഒരു മാസം മുമ്പ് ഉതുപ്പ് അടക്കം എട്ടുപേർക്കെതിരെ സി.ബി.െഎ കുറ്റപത്രം നൽകിയിരുന്നു. 2015 മാർച്ച് 30നാണ് അൽ സറാഫ ഏജൻസിക്കും ഒത്താശചെയ്ത പ്രൊട്ടക്ടർ ഒാഫ് എമിഗ്രൻസിനുമെതിരെ സി.ബി.െഎ കേസെടുത്തത്. ഇതോടെ വിദേശത്തേക്ക് രക്ഷപ്പെട്ട ഉതുപ്പിനെതിരെ സി.ബി.െഎ ഇൻറർപോളിനെ സമീപിച്ച് റെഡ്കോർണർ നോട്ടീസ് പുറപ്പെടുവിച്ചെങ്കിലും രണ്ടുവർഷത്തിലേറെയായി അബൂദബിയിൽ കഴിയുകയായിരുന്ന ഉതുപ്പിനെ ഒരു ഏജൻസിക്കും പിടികൂടാൻ കഴിഞ്ഞിരുന്നില്ല.

Tags:    
News Summary - uthuppu vargeese

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.