പത്തനംതിട്ട: അഞ്ചലിലെ വീട്ടില്‍ പാമ്പുകടിയേറ്റ് മരിച്ച ഉത്രയുടെ മരണവുമായി ബന്ധപ്പെട്ട് ഭര്‍ത്താവ് സൂരജ് അറസ്റ്റിലായെങ്കിലും ഇയാളുടെ സി.പി.എം ബന്ധം അന്വേഷണത്തിന് തടസ്സമാകരുതെന്ന് കോണ്‍ഗ്രസ് നേതാക്കള്‍. കേരളത്തെ ഞെട്ടിച്ച സംഭവത്തില്‍ പ്രതി അറസ്റ്റിലായപ്പോഴും അയാളെ ന്യായീകരിക്കാനുള്ള ശ്രമം സ്വന്തം നാടായ പറക്കോട്ട് നടന്നുവെന്നത് ഞെട്ടിക്കുന്നതാണ്. സൂരജിന് ഇതിനു കഴിയില്ലെന്നതരത്തില്‍ പ്രചാരണം വ്യാപകമാണ്. സൂരജിനെ പാര്‍ട്ടിയില്‍നിന്ന് പുറത്താക്കാന്‍ സി.പി.എം തയാറാകണമെന്നും ഡി.സി.സി പ്രസിഡൻറ് ബാബു ജോര്‍ജ് വാർത്താസമ്മേളനത്തില്‍ പറഞ്ഞു.
സ്ത്രീധനമായി ലഭിച്ച 98 പവനും അഞ്ചു ലക്ഷം രൂപയും കാറും ഉത്രയുടെ മരണശേഷം അഞ്ചലിലെ വീട്ടിലേക്ക് മടക്കി നല്‍കാതിരിക്കാനും കൂടുതല്‍ തുക തട്ടിയെടുക്കാനുമായി ഒന്നര വയസ്സുകാരനായ മകനെ പിടിച്ചെടുക്കാന്‍ സി.പി.എം പറക്കോട് ലോക്കല്‍ കമ്മിറ്റിയിലെ കാരക്കല്‍ ബ്രാഞ്ച് കമ്മിറ്റി അംഗവും ഡി.വൈ.എഫ്.ഐ ചിരണിക്കല്‍ യൂനിറ്റ് സെക്രട്ടറിയുമായ സൂരജ് അടൂര്‍ പൊലീസ് സ്റ്റേഷനില്‍ പറക്കോട്ടെ ഒരു സി.പി.എം നേതാവിനൊപ്പമെത്തിയിരുന്നതായി കോണ്‍ഗ്രസ് നേതാക്കള്‍ ആരോപിച്ചു.
വായ്പ തിരിച്ചടയ്ക്കാത്തവരുടെ വാഹനം സ്വകാര്യ ധനകാര്യ സ്ഥാപനങ്ങള്‍ക്ക് വേണ്ടി പിടിച്ചെടുക്കുന്ന സൂരജ് ജില്ലയിലെ പല സി.പി.എം നേതാക്കളുടെയും പ്രിയങ്കരനാണ്. ജില്ല ശിശുക്ഷേമസമിതി ഇടപെട്ട് ഒന്നരവയസ്സുള്ള കുഞ്ഞിനെ സൂരജിെൻറ വീട്ടിലേക്കു കൈമാറിയത് ദുരൂഹമാണ്.
ഇക്കാര്യത്തില്‍ പത്തനംതിട്ടയിലെ ശിശുക്ഷേമസമിതിയുടെ ഇടപെടലുണ്ട്. അധികാരപരിധിയിലെ തര്‍ക്കം കാരണം തിരുവനന്തപുരത്തെ ചില ഉന്നതര്‍ ഇടപെട്ട് കൊല്ലം ശിശുക്ഷേമസമിതിയെ ഇടപെടുവിച്ച് കുഞ്ഞിനെ സൂരജിന് നല്‍കുകയായിരുന്നു. രണ്ട് ശിശുക്ഷേമസമിതികളുടെയും തലപ്പത്ത് സി.പി.എം നേതാക്കളാണ്. ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനാണ് സി.പി.എം നേതാക്കളെ കുത്തിനിറച്ച ശിശുക്ഷേമ സമിതികളും വനിത കമീഷനും ഇപ്പോള്‍ ശ്രമിക്കുന്നതെന്നും ഡി.സി.സി ഭാരവാഹികള്‍ പറഞ്ഞു. വൈസ് പ്രസിഡൻറുമാരായ അനില്‍ തോമസ്, എ. സുരേഷ് കുമാര്‍, വെട്ടൂര്‍ ജ്യോതി പ്രസാദ് എന്നിവരും വാർത്താസമ്മേളനത്തില്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.