ഉത്രവധക്കേസ് പ്രാഥമികവാദത്തിനായി 14ലേക്ക് മാറ്റി

കൊല്ലം: അഞ്ചൽ ഏറം ഉത്രയെ മൂർഖനെകൊണ്ട് കടിപ്പിച്ചു കൊന്ന കേസ് പരിഗണനക്കെടുത്ത കോടതി പ്രാഥമിക വാദം കേൾക്കാനായി ഒക്​ടോബർ 14ാം തീയതിയിലേക്ക് മാറ്റി. പ്രതിഭാഗം ചില രേഖകൾ ലഭിച്ചിട്ടില്ലെന്ന് കോടതിയെ അറിയിച്ചു. അതിെൻറ ലിസ്​റ്റും കോടതിയിൽ സമർപ്പിച്ചു. അത് പരിശോധിച്ചശേഷം ഏതൊക്കെ രേഖകൾ കൊടുക്കാൻ കഴിയുന്നുണ്ടോ അതെല്ലാം കൈമാറും. സർട്ടിഫൈഡ് രേഖകളിൽ ചിലതുകൂടി ലഭിക്കാനുണ്ടെന്നും അത് ലഭിച്ചാൽ പ്രതി സൂരജി​െൻറ കുടുംബാംഗങ്ങൾക്കെതിരായ ഗാർഹിക പീഢനക്കേസിൽ കുറ്റപത്രം ഉടൻ സമർപ്പിക്കുമെന്നും അന്വേഷണ ഉദ്യോഗസ്ഥനായ ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി അശോകൻ അറിയിച്ചു. കൊല്ലം ആറാം നമ്പർ അഡീഷനൽ സെഷൻസ് കോടതിയിലാണ് കേസ്ത് പരിഗണിച്ചത്. പ്രോസിക്യൂഷനുവേണ്ടി അഡ്വ. മോഹൻരാജ് ഹാജരായി.

ആയിരത്തിലേറെ പേജുള്ള കുറ്റപത്രമാണ് കോടതിയിൽ സമർപ്പിച്ചത്. ഇതിൽ ഉത്രയുടെ ആന്തരീക പരിശോധന ഫലങ്ങളും, പോസ്്റ്റ് മോർട്ടം റിപ്പോർട്ടും, പാമ്പിൻെറ പോസ്്റ്റ് മോർട്ടം റിപ്പോർട്ടും മറ്റ് ശാസ്ത്രീയ തെളിവുകളും, പാമ്പുപിടുത്ത വിദഗ്ദരുടെ നിഗമനങ്ങളും ഉൾപ്പെടുന്നുണ്ട്. തെളിവു ശേഖരണം വെല്ലുവിളിയായ കേസിൽ പാമ്പിനെ പോസ്്റ്റ്മോർട്ടം ചെയ്യുന്നതുൾപ്പെടെ അപൂർവ അന്വേഷണ നടപടികൾ ഉണ്ടായി.

തെളിവെടുപ്പിനിടെ ഉത്രയെ കൊന്നത് താനാണെന്ന് മാധ്യമങ്ങൾക്ക് മുമ്പിൽ പ്രതി സൂരജ് ഏറ്റുപറഞ്ഞിരുന്നു. പാമ്പിനെ കൈമാറിയ പാമ്പുപിടുത്തക്കാരൻ ചാവരുകാവ് സുരേഷ്, സൂരജിൻെറ പിതാവ് സുരേന്ദ്രൻ, മാതാവ് രേണുക, സഹോദരി സൂര്യ എന്നിവരും കേസിലെ പ്രതികളാണ്. ഇതിൽ സുരേഷിനെ മാപ്പുസാക്ഷിയാക്കി.

കേസ് ഏറ്റെടുത്ത് 90 ദിവസത്തിനുള്ളിൽ കുറ്റപത്രം സമർപ്പിച്ചിരുന്നു. കൊലപാതകത്തിന് പാമ്പിനെ ഉപയോഗിച്ചുവെന്ന അപൂർവതയും കേസിനുണ്ട്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.