Posted On
date_range Updated On
date_range പാമ്പുകടിയേൽപിച്ച് കൊലപാതകം: ഭർതൃ മാതാവിനും സഹോദരിക്കും ജാമ്യം
കൊച്ചി: പാമ്പുകടിയേൽപിച്ച് ഉത്രയെ കൊലപ്പെടുത്തിയ കേസിൽ പ്രതികളായ ഭർതൃമാതാവിനും സഹോദരിക്കും ഹൈകോടതി ജാമ്യം അനുവദിച്ചു. ആഗസ്റ്റ് 22ന് അറസ്റ്റിലായ മൂന്നും നാലും പ്രതികളായ രേണുക, സൂര്യ എന്നിവർക്കാണ് ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണൻ ഉപാധികളോടെ ജാമ്യം അനുവദിച്ചത്.
തടവിൽ കഴിഞ്ഞ കാലയളവും ചുമത്തപ്പെട്ട കുറ്റകൃത്യങ്ങളും രണ്ടാം പ്രതിയും ഒന്നാം പ്രതി സൂരജിെൻറ പിതാവുമായ പറക്കോട് സുരേന്ദ്ര പണിക്കർക്ക് ജാമ്യം അനുവദിച്ചതും കണക്കിലെടുത്താണ് ഇരുവർക്കും ജാമ്യം നൽകിയത്.
മേയ് ഏഴിനാണ് സൂരജിെൻറ ഭാര്യ ഉത്ര പാമ്പുകടിയേറ്റ് മരിച്ചത്. പൊലീസ് നടത്തിയ അന്വേഷണത്തിലാണ് സൂരജ് പാമ്പിനെക്കൊണ്ട് കടിപ്പിച്ചു കൊന്നതാണെന്ന് തെളിഞ്ഞത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.