കെ.യു.ടി.എ സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച പൂർവ അധ്യാപക സമ്മേളനം തൃശൂര്‍ ജില്ല പഞ്ചായത്ത് പ്രതിപക്ഷ നേതാവ് അഡ്വ. ജോസഫ് ടാജറ്റ് ഉദ്ഘാടനം ചെയ്യുന്നു
തൃശൂര്‍: ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തിന്റെ ഭാഷയാണ് ഉര്‍ദുവെന്ന് തൃശൂര്‍ ജില്ല പഞ്ചായത്ത് പ്രതിപക്ഷ നേതാവ് അഡ്വ. ജോസഫ് ടാജറ്റ്. കെ.യു.ടി.എ സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച പൂര്‍വാധ്യാപക സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഭരണഘടന അംഗീകരിച്ച ഈ ഭാഷയെ ചേര്‍ത്തുപിടിക്കേണ്ട ബാധ്യത ഭരണകൂടത്തിനുണ്ടെന്നും ജോസഫ് ടാജറ്റ് പറഞ്ഞു.
സംസ്ഥാന സമ്മേളന വര്‍ക്കിങ് ചെയര്മാന് അബ്ദുറസാഖ് മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. കെ.യു.ടി.എ സംസ്ഥാന പ്രസിഡന്റ് ഡോ. ശംസുദ്ദീന്‍ തിരൂര്‍ക്കാട്, സലാം മലയമ്മ, ടി. മുഹമ്മദ് മാസ്റ്റര്‍, കെ. അബ്ദുറഹ്മാന് മാസ്റ്റര്‍, ദില്‍ഷാദ് മാസ്റ്റര്‍, ഗാര്ഡീന എന്നിവര്‍ സംസാരിച്ചു. സര്‍വിസില്‍നിന്ന് വിരമിക്കുന്ന പി.എ. ജാബിര്‍, കെ. ഷരീഫ്, വീനേഴ്സ് മിര്‍സ ഹുസൈന്, പി.വി. ഷീല, കെ. മുനീറ, ഷേര്‍ലി തോമസ് എന്നിവര്‍ക്ക് യാത്രയയപ്പ് നല്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.