ഉപ്പള വാഹനാപകടം: ഗുരുതര പരിക്കേറ്റ​ ഒരുവയസ്സുകാരി മരിച്ചു

മഞ്ചേശ്വരം: തിങ്കളാഴ്​ച പുലർച്ച ഉപ്പളയി​ൽ ഒരു കുടുംബത്തിലെ അഞ്ചുപേർ മരിച്ച വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ഒരു വയസ്സുകാരി മരിച്ചു. തലപ്പാടി കെ.സി റോഡ് അജ്ജനടുക്കയിലെ അബ്​ദുന്നാസർ-നസീമ ദമ്പതികളുടെ മകൾ ഫാത്തിമയാണ് (ഒന്ന്​) മരിച്ചത്. മാതാവ് നസീമ അപകട സ്​ഥലത്തു​തന്നെ മരിച്ചിരുന്നു. ഗൃഹപ്രവേശചടങ്ങ് കഴിഞ്ഞ് മടങ്ങുകയായിരുന്ന കുടുംബം സഞ്ചരിച്ച ജീപ്പാണ്​ അപകടത്തി​ൽപെട്ടത്​. 

അപകടത്തിൽ നസീമയുടെ മാതാവ്​ ബീഫാത്തിമ (65), മകൾ അസ്മ (28), അസ്മയുടെ ഭര്‍ത്താവ് ഇംതിയാസ് (38), ബീഫാത്തിമയുടെ മറ്റൊരു മകളായ സൗദയുടെ ഭര്‍ത്താവ് മുഷ്താഖ് (38) എന്നിവർ മരിച്ചിരുന്നു.എട്ടുമാസം പ്രായമുള്ള കുഞ്ഞ് ഉള്‍പ്പെടെ 13 പേര്‍ക്കാണ് പരിക്കേറ്റത്. ഇവർ മംഗളൂരുവിലെ ആശുപത്രിയിൽ ചികിത്സയിലാണ്. ഇതിൽ രണ്ടു കുട്ടികളുടെ നില അതീവ ഗുരുതരമായി തുടരുകയാണ്.

അസ്മയുടെ മക്കളായ സല്‍മാന്‍ (16), അബ്​ദുറഹ്മാന്‍ (12), മാഷിദ (10), അമല്‍ (ആറ്), ആബിദ് (എട്ട് മാസം), നസീമയുടെ മക്കളായ ഷാഹിദ് (16), ആഫിയ (ഒമ്പത്​), മുഷ്താഖി​​​െൻറ ഭാര്യ സൗദ, മക്കളായ സവാദ് (12), ഫാത്തിമ (10), അമര്‍ (അഞ്ച്​), സുമയ്യ (മൂന്ന്​) എന്നിവരാണ് ചികിത്സയിൽ കഴിയുന്നത്. 

Tags:    
News Summary - Uppla accident one more death-Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.