വി.എച്ച്.പി തൊഴില്‍ പരിശീലന കേന്ദ്രം നടൻ ഉണ്ണി മുകുന്ദൻ ഉദ്ഘാടനം ചെയ്യും
കൊച്ചി: വിശ്വഹിന്ദു പരിഷത്ത് (വി.എച്ച്.പി) സംസ്ഥാന വ്യാപകമായി ആരംഭിക്കുന്ന സൗജന്യ തൊഴില്‍ പരിശീലന- ജന സേവന കേന്ദ്രങ്ങളുടെ ഉദ്ഘാടനം ഞായറാഴ്ച സിനിമാതാരം ഉണ്ണി മുകുന്ദന്‍ നിര്‍വഹിക്കും. പത്തനംതിട്ട പുല്ലാട് ശിവപാര്‍വതി ബാലിക സദനത്തോടനുബന്ധിച്ചുള്ള കമ്പ്യൂട്ടര്‍- തയ്യല്‍ പരിശീലന കേന്ദ്രം, ആലപ്പുഴ മണ്ണഞ്ചേരി മത്സ്യ സംസ്‌കരണ പരിശീലന കേന്ദ്രം, പാലക്കാട് ദാക്ഷായണി ബാലാശ്രമത്തോട് ചേര്‍ന്നുള്ള കമ്പ്യൂട്ടര്‍ പരിശീലന കേന്ദ്രം, ഇ സേവാ കേന്ദ്രം എന്നിവയുടെ ഉദ്ഘാടനമാണ് നടക്കുക.
അശോക് സിംഗാള്‍ കൗശല്‍ വികാസ കേന്ദ്രം എന്ന പേരിലായിരിക്കും ഇവ അറിയപ്പെടുക. ഞായറാഴ്ച രാവിലെ 11 മണിക്ക് പത്തനംതിട്ട പുല്ലാട് ശിവപാര്‍വതി ബാലികാസദനത്തിലാണ് ചടങ്ങ്.
വിശ്വഹിന്ദു പരിഷത്ത് സംസ്ഥാന അധ്യക്ഷന്‍ വിജി തമ്പി അധ്യക്ഷത വഹിക്കും. സംസ്ഥാന ജനറല്‍ സെക്രട്ടറി വി.ആര്‍ രാജശേഖരന്‍, സംസ്ഥാന ഉപാധ്യക്ഷന്‍ വാസുദേവന്‍ നായര്‍, വി.എച്ച്.പി നേതാക്കൾ എന്നിവര്‍ പങ്കെടുക്കും.
സംസ്ഥാന വ്യാപകമായി ഇത്തരം കേന്ദ്രങ്ങളുടെ പ്രവര്‍ത്തനം ഉടന്‍ ആരംഭിക്കുമെന്നും പരിശീലനം സൗജന്യമായിരിക്കുമെന്നും ഭാരവാഹികള്‍ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.