ഗൂഗ്​ളിലും പേരില്ലാത്ത പ്രശസ്​തൻ; എഴുത്താണ്​ അറിയപ്പെടേണ്ടത്​, എഴുത്തുകാരനല്ല

തൃശൂർ: എഴുതുന്നത്​ ലോകത്തിന്​ വേണ്ടിയാണെന്നും എഴുത്താണ്​ അറിയപ്പെടേണ്ടതെന്നും എഴുത്തുകാരനെ അറി​യേണ്ടെന്നുമുള്ള ശാഠ്യം ചൊവ്വാഴ്​ച അന്തരിച്ച പ്രശസ്​ത വിവർത്തകനായ കെ.പി. ബാലച​ന്ദ്രനുണ്ടായിരുന്നു. അതിനാലാണ്​ ഗൂഗ്​ൾ പോലും കെ.പി.ബാലചന്ദ്ര​െൻറ പ്രൊഫൈൽ തേടി പരാജയപ്പെട്ടത്​ .മഹാഭാരതം മുതൽ ടോൾസ്​റ്റോയ്​ വരെ, ആ വിവർത്തന യന്ത്രത്തിൽ മലയാളത്തനിമയോടെ പിറന്നുവീണത്​ 104 ഓളം ഗ്രന്​ഥങ്ങളായിരുന്നു. പട്ടികയിൽ ഭൂരിഭാഗവും പാശ്​ചാത്ത്യ ക്ലാസിക്കുകൾ തന്നെ.

1984ൽ കൊച്ചിൻ ഷിപ്പ്​യാർഡിൽ അസി. ജനറൽ മാനേജറായി റിട്ടയർ ചെയ്​തപ്പോൾ തുടങ്ങിയ സാഹിത്യ സപര്യയാണ്​ 2020ൽ കോവിഡ്​ മഹാമാരിയിൽ പൊലിഞ്ഞത്​. ഭാര്യഡോ.ശാന്തയുമൊത്ത്​ തൃശൂർ കിഴക്കേക്കോട്ടയിലെ ഫ്ലാറ്റിൽ താമസിച്ചുവരവേയായിരുന്നു കോവിഡ്​ പിടികൂടിയത്​.

വ്യാസ മഹാഭാരതം സമ്പുർണ്ണമായി, ആദ്യമായി മലയാളത്തിലേക്ക് വിവർത്തനം ചെയ്ത പ്രശസ്തനായ വിദ്വാൻ കെ പ്രകാശം ആണ് പിതാവ്.ചെറുപ്പത്തിൽ തന്നെ വിവർത്തനങ്ങളിലും സാഹിത്യ രചനകളിലും തൽപ്പരൻ ആയിരുന്നെങ്കിലും സാഹിത്യജീവിതം തുടങ്ങുന്നത്​ ഷിപ്പ്​യാർഡിൽ നിന്ന്​ വിരമിച്ച ശേഷമാണ്​.മുഗൾ ഭരണ ചരിത്രം എട്ട് വാള്യങ്ങളായും ദില്ലി സുൽത്താനേറ്റ് ചരിത്രം മുന്ന് വാള്യങ്ങളായും ടിപ്പുവിന്റ ചരിത്രം രണ്ട് വാള്യങ്ങളായും തയ്യാറാക്കിയത്​ സാഹിത്യജീവിതത്തിലെ നാഴികക്കല്ലാണ്​.മുഴുവൻ സമയ വിവർത്തകൻ എന്ന നിലയിൽ ജീവിതം തള്ളിനീക്കിയ ബാലചന്ദ്രൻ തൃശൂരി​െൻറ സാംസ്​കാരിക സദസ്സുകളുടെയോ സാഹിത്യചർച്ചകളുടെയോ ഭാഗമായില്ല. പദവിയോ ഇരിപ്പിടമോ എവിടെയും തേടിയുമില്ല. നിശബ്​ദനായി വീട്ടിലിരുന്ന്​ ലോകസാഹിത്യങ്ങൾ മല​യാളത്തിലേക്ക്​ വിവർത്തനം ചെയ്യുന്ന കടമ നിർവഹിക്കുകയായിരുന്നു അദ്ദേഹം.ശാന്തവുംപക്വതയുള്ളതുമായ പെരുമാറ്റം കൊണ്ട്​ ആരെയും ആകർഷിക്കുമായിരുന്ന ബാലചന്ദ്ര​നേക്കാൾ എണ്ണംകൊണ്ട്​ വിവർത്തന ഗ്രന്​ഥങ്ങളിൽ കവച്ചുവെക്കാൻ പോന്നവർ അപൂർവം.

ബാലചന്ദ്ര​െൻറ സാഹിത്യ ജീവിതത്തിലെ മറക്കാനാകാത്ത വർഷമായിരുന്നു 2020. കാരണം 10 പുസ്​തകങ്ങളാണ്​ ഈ വർഷം ബാലചന്ദ്ര​െൻറ പേരിൽ ഇറങ്ങിയത്​. അതിൽ മാതൃഭൂമി ബുക്​സ്​ പ്രസിദ്ധീകരിച്ച ഷെർലക്​ഹോംസി​െൻറ 12 ഓളം വരുന്ന ഫുൾ കലക്​ഷൻ വൻ സ്വീകാര്യത നേടിയിരുന്നു. മാത്രമല്ല മുൻനിരയും രണ്ടാം നിരയുമായ ഒ​ട്ടേറെ പ്രസാദകർക്കായി ത​െൻറ പ്രയത്​നം വീതിച്ചുനൽകുകയായിരുന്നു .

സാഹിത്യപ്രേമികളുടെ ഓൺലൈൻ കൂട്ടായ്​മയായ എഴുത്തുകൂട്ടം ചാനലിൽ വിശ്വസാഹിത്യകൃതികളെ പരിചയപ്പെടുത്തുന്ന പ്രഭാഷണത്തിൽ കഴിഞ്ഞ ആഴ്​ചപോലും പ​ങ്കെടുത്തിരുന്നു ഇദ്ദേഹം.തുടർച്ചയായി 15 ലോക സാഹിത്യങ്ങളെ ഈ ചാനലിലൂടെ പരിചയപ്പെടുത്തിക്കഴിഞ്ഞു. നൂറു എപ്പിസോഡുകളായിരുന്നു സംഘാടകർ നിശ്​ചയിച്ചിരുന്നത്​. ഇതിനിടെയായിരുന്നു കോവിഡ്​ ബാധിച്ചത്​.

1939 ല്‍ തൃശൂരിലെ മണലൂരിലാണ് കെ.പി ബാലചന്ദ്രന്റെ ജനനം. ടോള്‍സ്‌റ്റോയി, ദസ്തയേവിസ്‌കി, തസ്ലീമ നസ്രിൻ, ഡി.എച്ച് ലോറന്‍സ്, വിക്ടര്‍ ഹ്യൂഗോ, ഷൊളോഖോഫ്, ആൽബെർട്ടോ മൊറാവിയ, ജെയിൻ ഓസ്റ്റിൻ, ആപ്ടൻ സിൻക്ളെയർ, തോമസ് ഹാർഡി, ജോർജ്ജ് ഏലിയറ്റ്, ഹാരിയറ്റ് ബീച്ച്ര് സ്റ്റോവ്, മാർക്ക് ട്വൈൻ, ചാൾസ് ഡിക്കൻസ്, ഷേക്ക്സ്പിയർ, ബ്രാംസ്റ്റോർ തുടങ്ങി വിശ്വസാഹിത്യ നിരകളിലുള്ളവരുടെ പുസ്തകങ്ങള്‍ വിവര്‍ത്തനം ചെയ്യുകയും സംഗ്രഹിക്കുകയും. 91 പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചു. 15 ചരിത്രപുസ്തകങ്ങളും രചിച്ചിട്ടുണ്ട്. ഷെര്‍ലക് ഹോംസ് സമ്പൂര്‍ണ കൃതികളാണ് വിവര്‍ത്തനം ചെയ്ത അവസാന പുസ്തകം. 2011ലെ മികച്ച വിവര്‍ത്തനത്തിനുള്ള കേരള ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പുരസ്‌കാരം ലഭിച്ചിട്ടുണ്ട്.ഭാര്യ: ഡോ. ശാന്തബാലചന്ദ്രന്‍. (കേരള യൂണിവേഴ്‌സിറ്റി മുൻ വൈസ് ചാന്‍സലര്‍ ഡോ എ. അയ്യപ്പന്റെ മകള്‍) മക്കള്‍ കെ.ബി.വിനോദ്, കെ.ബി.ആനന്ദ്. മരുമക്കള്‍: രജനി, സോണിയ.

പ്രിയപ്പെട്ടവ​െൻറ മരണം അറിയാതെ ​ഡോ.ശാന്ത

തൃശൂർ: ലാലൂർ ശ്​മശാനത്തിൽ കോവിഡ് മാനദണ്ഡപ്രകാരം സംസ്​കരിക്ക​ു​േ​മ്പാൾ പ്രിയ പത്​നി അറിഞ്ഞിരുന്നില്ല കെ.പി.ബാലചന്ദ്ര​െൻറ മരണം.തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ രോഗബാധിതയായി ചികിത്സയിലാണ്​ ഡോ.ശാന്ത ബാലചന്ദ്രൻ. തൃശൂർ കോ ഓപറേറ്റീവ്​ ഹോസ്​പിറ്റലിൽ നിന്ന്​ ഡോക്​ടറായിരുന്ന ശാന്ത രണ്ട്​ പതിറ്റാണ്ടിലേറെയായി കിടപ്പുരോഗിയായിരുന്നു. ഭർത്താവ്​ ബാലചന്ദ്രനായിരുന്നു പരിപാലിച്ചുകൊണ്ടിരുന്നത്​.ഡോക്​ടറുടെ പ്രത്യേക നിർദേശപ്രകാരമാണ്​ ശാന്തയെ മരണം അറിയിക്കാതിരുന്നത്​

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.