സർവകലാശാല പരീക്ഷകൾ ലോക്​ഡൗണിന്​​ ശേഷം നടത്തും -മന്ത്രി

തിരുവനന്തപുരം: ലോക്​ഡൗൺ കാലയളവിന്​ ശേഷം സർവകലാശാല പരീക്ഷകൾ നടത്തുന്ന കാര്യം ആ​ലോചിക്കുമെന്ന്​ ഉന്നതവിദ് യാഭ്യാസമന്ത്രി കെ.ടി. ജലീൽ. മെയ്​ പകുതിയോടെ നടക്കേണ്ട പരീക്ഷകൾ ആ സമയത്ത്​ തന്നെ നടത്താനാണ്​ ആലോചിക്കുന്നതെന ്നും അന്തിമ തീരുമാനം നാ​െള വൈസ്​ ചാൻസലർമാരുമായി നടക്കുന്ന യോഗത്തിൽ തീരുമാനിക്കുമെന്നും ഒരു ദൃശ്യമാധ്യമത്തിന്​ നൽകിയ അഭിമുഖത്തിൽ മന്ത്രി പറഞ്ഞു.

സർവകലാശാലകൾ പുതുക്കിയ അക്കാമിക്​ കലണ്ടർ പ്രഖ്യാപിക്കും. അസാപിൻെറ നേതൃത്വത്തിൽ നാളെ മുതൽ ഓൺലൈൻ ക്ലാസുകൾ തുടങ്ങും. ഗവേഷക വിദ്യാർഥികൾക്ക്​ ലൈബ്രറികൾ തുറന്നുകൊടുക്കുന്ന കാര്യം പരിശോധിക്കുമെന്നും മന്ത്രി പറഞ്ഞു.

സർവകലാശാല പരീക്ഷകൾ മേയ്​ മൂന്നിന്​ ശേഷം നടത്താനാണ്​ തീരുമാനം. ലോക്​ഡൗൺ ഇനിയും നീട്ടിയാൽ തീരുമാനം മാറും. ഓൺലൈനായി പരീക്ഷകൾ നടത്തുന്നതിന്​ പ്രായോഗിക ബുദ്ധിമുട്ടുകളുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.

Tags:    
News Summary - University Exam Shall be Conducted after Lockdown K.T. Jaleel -Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.