Posted On
date_range Updated On
date_range യൂനിവേഴ്സിറ്റി കോളജിലെ പ്രിൻസിപ്പലിനെ മാറ്റി
തിരുവനന്തപുരം: യൂനിവേഴ്സിറ്റി കോളജിലെ പ്രിൻസിപ്പലിനെ മാറ്റി. പ്രിൻസിപ്പൽ കെ.വിശ്വംഭരനെയാണ് സ്ഥലം മാറ്റി യിരിക്കുന്നത്. ഡോ.സി.സി ബാബുവാണ് പുതിയ പ്രിൻസിപ്പൽ. സർക്കാറിൻെറ സ്വാഭാവിക നടപടിയാണെന്നാണ് സ്ഥലംമാറ്റത്തെ കുറിച്ചുള്ള വിശദീകരണം. എന്നാൽ, യൂനിവേഴ്സിറ്റി കോളജിലെ അക്രമസംഭവങ്ങളുടെ പശ്ചാത്തലത്തിൽ സ്ഥലംമാറ്റത്തിന് രാഷ്ട്രീയ പ്രാധാന്യം ഏറെയാണ്.
യൂനിവേഴ്സിറ്റി കോളജിലെ പ്രിൻസിപ്പലിനെതിരെ വ്യാപകമായ വിമർശനങ്ങൾ ഉയർന്നിരുന്നു. പ്രിൻസിപ്പിൽ എസ്.എഫ്.ഐയുടെ കൈയിലെ കളിപ്പാവയാണെന്നായിരുന്നു വിമർശനങ്ങൾ. ഇതിന് പിന്നാലെയാണ് പ്രിൻസിപ്പലിനെ സ്ഥലംമാറ്റികൊണ്ടുള്ള ഉത്തരവ് പുറത്തിറങ്ങിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.