യൂനിവേഴ്​സിറ്റി കോളജ്​ വധശ്രമം: മുഖ്യപ്രതികളെ സെൻട്രൽ ജയിലിലേക്ക്​ മാറ്റാൻ ഉത്തരവ്​

തിരുവനന്തപുരം: യൂനിവേഴ്‌സിറ്റി കോളജ് കുത്തുകേസിലെ പ്രതികളായ മുൻ എസ്.എഫ്.ഐ നേതാക്കളെ ജില്ല ജയിലിൽ നിന്ന്​ തിര ുവനന്തപുരം സെൻട്രൽ ജയിലിലേക്ക്​ മാറ്റാൻ കോടതി ഉത്തരവ്. കേസിലെ ഒന്നും രണ്ടും പ്രതികളായ ശിവരഞ്ജിത്ത്‌, നസീം എന് നിവർ നൽകിയ ഹരജിയിലാണ് തിരുവനന്തപുരം ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയുടെ നടപടി.

ജില്ല ജയിലിൽ തങ്ങൾക്ക് കൊഞ്ചിറവിള അനന്തു കൊലക്കേസിലെ പ്രതികളിൽനിന്ന​്​ വധഭീഷണിയുണ്ടെന്നും പകർച്ചവ്യാധികൾ ഉണ്ടെന്നും സെൻട്രൽ ജയിലിലേക്ക്​ മാറ്റണമെന്നുമായിരുന്നു പ്രതികളുടെ ആവശ്യം. ജയിലിൽ പകർച്ചവ്യാധി ഉണ്ടെന്ന വാദം ശരിയല്ലെന്ന് ജില്ല ജയിൽ സൂപ്രണ്ട്​ റിപ്പോർട്ടിൽ വ്യക്തമാക്കി. എന്നാൽ, പ്രതികളുടെ വാദം അംഗീകരിച്ചാണ് കോടതി ഉത്തരവ്​​.

അതിനിടെ യൂനിവേഴ്‌സിറ്റി കോളജിലെ എജുക്കേഷൻ ഡയറക്ടറുടെ സീൽ മോഷ്​ടിച്ച കേസിൽ ശിവരഞ്ജിത്തി​​െൻറ ജാമ്യാ​േപക്ഷ കോടതി തള്ളി. പ്രതിക്കെതിരെ ശക്തമായ തെളിവുണ്ടെന്ന പൊലീസ് റിപ്പോർട്ട് പരിഗണിച്ചാണിത്. സർവകലാശാല അധികാരികൾ സീൽ നഷ്​ടപെ​െട്ടന്ന്​​ പൊലീസിൽ പരാതി നൽകിയിട്ടില്ലെന്നായിരുന്നു പ്രതിഭാഗത്തി​​െൻറ പ്രധാന വാദം. എന്നാൽ, കോടതി ഇത്​ അംഗീകരിച്ചില്ല.

ബിരുദ വിദ്യാർഥിയായ അഖിൽ എസ്.എഫ്.ഐ യൂനിറ്റ്​ കമ്മിറ്റിയെ ധിക്കരിച്ചതാണ് വധശ്രമത്തിന്​ കാരണമെന്നാണ് പൊലീസ് കേസ്. ശിവരഞ്ജിത്ത്‌, നസീം, മണികണ്ഠൻ അദ്വൈത്​, ആദിൽ മുഹമ്മദ്, ആരോമൽ, അക്ഷയ്, ഇജാബ്​, സഫാൻ എന്നീ പ്രതികൾ റിമാൻഡിലാണ്.

Tags:    
News Summary - University College Case: Accused jail changed -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.