കോഴിക്കോട്: ന്യൂനപക്ഷ-ദലിത് പീഡനത്തിനെതിരെ മുസ്ലിം ലീഗ് കോഴിക്കോട് കടപ്പുറത്ത് സംഘടിപ്പിച്ച റാലിയിലും സംഗമത്തിലും ആയിരങ്ങൾ പെങ്കടുത്തു.
ഹരിയാനയിൽ വർഗീയവാദികൾ ട്രെയിനിൽ കൊലപ്പെടുത്തിയ ജുനൈദിെൻറ സഹോദരൻ മുഹമ്മദ് ഹാഷിമിെൻറയും സുഹൃത്ത് മുഹമ്മദ് അസ്ഹറുദ്ദീെൻറയും സാന്നിധ്യത്തിലായിരുന്നു സംഗമം. ലീഗ് ദേശീയ രാഷ്്ട്രീയകാര്യ സമിതി ചെയർമാൻ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ ഉദ്ഘാടനംചെയ്തു. നാനാത്വത്തിൽ ഏകത്വമെന്ന മഹത്തായ പാരമ്പര്യത്തിന് കളങ്കമുണ്ടാക്കുന്ന വർത്തമാനങ്ങളാണ് രാജ്യത്തിെൻറ പാലഭാഗത്തുനിന്നും ഉയരുന്നത്. ഇത്തരം അനീതിക്കും അധർമത്തിനുമെതിരെ ജനാധിപത്യ മതേതര സമൂഹം െഎക്യപ്പെടണം.
പട്ടാളക്കാരെൻറ പിതാവായ മുഹമ്മദ് അഖ്ലാക്കും വിദ്യാർഥിയായ ജുനൈദും ഉൾപ്പെടെ രാജ്യത്ത് പശുവിെൻറ പേരിൽ നടന്ന കൊലപാതകങ്ങൾക്ക് സാമ്യതകളുണ്ട്. പശുവിെൻറ പേരിൽ കൊലപാതക പരമ്പരകൾ നടന്ന് ലോകത്തിനുമുന്നിൽ നമ്മുടെ രാജ്യം നാണംകെട്ടപ്പോൾ വിദേശയാത്രകളിൽ ആനന്ദംകൊള്ളുന്ന പ്രധാനമന്ത്രി മോദിക്കുപോലും പ്രതികരിക്കേണ്ടിവന്നു. അതിനുശേഷവും ഝാർഖണ്ഡിൽ ആലിമുദ്ദീൻ അൻസാരി കൊല്ലപ്പെട്ടതും വീടുകൾ അഗ്നിക്കിരയാക്കിയതും നമ്മൾ കണ്ടു. ആസൂത്രിതമായി രൂപംകൊള്ളുന്ന ജനക്കൂട്ടങ്ങൾ അക്രമാസക്തരായി ദലിതരെയും മുസ്ലിംകളെയും വേട്ടയാടുമ്പോൾ ഭരണകൂടങ്ങൾ ഗൗരവത്തോടെ സമീപിക്കാത്തതും പ്രശ്നം രൂക്ഷമാക്കുകയാണെന്ന് ഹൈദരലി തങ്ങൾ വ്യക്തമാക്കി.
പശുവിെൻറ പേരിൽ കൊലപാതകങ്ങൾ പാടില്ലെന്ന് പ്രധാനമന്ത്രി പറഞ്ഞതുകൊണ്ടായില്ലെന്നും ആർ.എസ്.എസ്, ബജ്റംഗ്ദൾ, വിശ്വഹിന്ദു പരിഷത്ത് പ്രവർത്തകരെ നിയന്ത്രിക്കാൻ അദ്ദേഹം തയാറാകണമെന്നും ജുനൈദിെൻറ സുഹൃത്ത് മുഹമ്മദ് അസ്ഹറുദ്ദീൻ പറഞ്ഞു. പ്രധാനമന്ത്രി നേരത്തെ ആത്മാർഥതയോടെ പ്രസ്താവന നടത്തിയിരുന്നെങ്കിൽ ജുനൈദ് ഇന്ന് നമ്മോടൊപ്പം ജീവിക്കുമായിരുന്നു. അക്രമം ആരുടെ ഭാഗത്തുനിന്നുണ്ടായാലും അതിനെ എതിർക്കാൻ എല്ലാ മതവിശ്വാസികൾക്കും സാധിക്കണമെന്നും അസ്ഹറുദ്ദീൻ കൂട്ടിച്ചേർത്തു. ജന. സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി എം.പി അധ്യക്ഷത വഹിച്ചു. നേരത്തെ മുതലക്കുളത്തുനിന്ന് ആരംഭിച്ച പ്രതിഷേധ റാലിയിൽ ആയിരങ്ങൾ അണിനിരന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.