Posted On
date_range Updated On
date_range അൽഖാഇദ വേട്ട: മുഖ്യമന്ത്രിയെ വിമർശിച്ച് വി. മുരളീധരൻ
ന്യൂഡൽഹി: കേരളത്തിൽ അൽഖാഇദ ഭീകരർ പിടിയിലായ സംഭവത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെ വിമർശിച്ച് കേന്ദ്രമന്ത്രി വി. മുരളീധരൻ. ട്വിറ്ററിലാണ് മുരളീധരൻ പിണറായി ഭരണത്തെ രൂക്ഷമായി വിമർശിച്ചത്.
'സി.പി.എമ്മിെൻറയും പിണറായി വിജയെൻറയും കീഴിലുള്ള കേരളം ഭീകരർക്കും രാജ്യവിരുദ്ധ ശക്തികൾക്കും സുരക്ഷിത കേന്ദ്രമായിരിക്കുന്നു. അൽഖാഇദ ഭീകരർ പിടിയിലായ സംഭവത്തിൽ
നിരുത്തരവാദിയും അഹങ്കാരിയുമായ കേരളത്തിെൻറ മുഖ്യമന്ത്രി ഒന്നും മിണ്ടുന്നില്ല. സ്വർണക്കടത്ത് കേസിലെ പ്രതികളെ സംരക്ഷിക്കുന്നതുപോലെ കേരളത്തിലുള്ള ഭീകരരേയും സംരക്ഷിക്കാനുള്ള തിരക്കിലാണ് മുഖ്യമന്ത്രി'- അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.
ശനിയാഴ്ച പുലർച്ചെയാണ് മൂന്ന് അൽഖാഇദ ഭീകരരെ എറണാകുളം പെരുമ്പാവൂരിൽ നിന്നും പിടികൂടിയതായി ദേശീയ അന്വേഷണ ഏജൻസി അറിയിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.