കോഴിക്കോട്: കോവിഡ് രോഗവ്യാപനത്തിെൻറ പശ്ചാത്തലത്തിൽ ജില്ലയിലെ ഓക്സിജൻ ഉൽപാദകരുടെയും വിതരണക്കാരുടെയും യോഗം ഓൺലൈനായി വിളിച്ചുചേർത്ത് കലക്ടർ സാംബശിവ റാവു സ്ഥിതി വിലയിരുത്തി. യൂനിറ്റുകൾക്ക് ഇടതടവില്ലാതെ പ്രവർത്തിക്കുന്നതിന് തടസ്സമില്ലാത്ത വൈദ്യുതി ലഭ്യമാക്കാൻ നടപടി ഉണ്ടാവുമെന്ന് കലക്ടർ പറഞ്ഞു.
നിലവിലെ സാഹചര്യത്തിൽ ആവശ്യത്തിന് ഓക്സിജൻ സിലിണ്ടറുകൾ എത്തിക്കാനുള്ള ശേഷിയുള്ളതായി ഉൽപാദകരും വിതരണക്കാരും ഉറപ്പുനൽകി.
മലപ്പുറം ചേളാരിയിലും കണ്ണൂരിലും പ്രവർത്തിക്കുന്ന രണ്ട് ഉൽപാദന യൂനിറ്റുകളും ജില്ലയിൽതന്നെയുള്ള രണ്ട് ഫില്ലിങ് യൂനിറ്റുകളുമാണ് സർക്കാർ, സ്വകാര്യ ആശുപത്രികളിലേക്ക് ഓക്സിജൻ സിലിണ്ടറുകൾ എത്തിക്കുന്നത്. എൻ.എച്ച്.എം പ്രോഗ്രാം മാനേജർ ഡോ. എ. നവീൻ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.